രണ്ടു വയസുകാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി സ്വന്തം മകളെ പീഡിപ്പിച്ചയാളെന്ന് പോലിസ്
വായ്പ തര്‍ക്കവുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശിലെ അലിഗഡില്‍ രണ്ടര വയസ്സുകാരിയെ കൊലപ്പെടുത്തി കുപ്പത്തൊട്ടിയില്‍ ഉപേക്ഷിച്ച കേസിലെ പ്രതികളിലൊരാളായ അസ്‌ലം അഞ്ചു വര്‍ഷം മുമ്പു സ്വന്തം മകളെ മാനഭംഗപ്പെടുത്തിയ കേസിലെ പ്രതിയെന്നു പോലിസ്. ഈ കേസില്‍ ഭാര്യയാണ് ഇയാളെ ജാമ്യത്തില്‍ ഇറക്കിയത്.
ന്യൂഡല്‍ഹി: വായ്പ തര്‍ക്കവുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശിലെ അലിഗഡില്‍ രണ്ടര വയസ്സുകാരിയെ കൊലപ്പെടുത്തി കുപ്പത്തൊട്ടിയില്‍ ഉപേക്ഷിച്ച കേസിലെ പ്രതികളിലൊരാളായ അസ്‌ലം അഞ്ചു വര്‍ഷം മുമ്പു സ്വന്തം മകളെ മാനഭംഗപ്പെടുത്തിയ കേസിലെ പ്രതിയെന്നു പോലിസ്. ഈ കേസില്‍ ഭാര്യയാണ് ഇയാളെ ജാമ്യത്തില്‍ ഇറക്കിയത്.
ഷഹീദ് എന്ന സുഹൃത്തിനൊപ്പം ചേര്‍ന്നാണ് രണ്ടരവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി കൊന്നത്. കുപ്പത്തൊട്ടിയില്‍നിന്നു തെരുവ് നായ്ക്കള്‍ മൃതദേഹം പുറത്തിട്ടതോടെയാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. സംഭവത്തില്‍ പ്രതിഷേധം കനയ്ക്കുകയാണ്.
ദേശീയ ബാലാവകാശ കമ്മീഷന്‍ പോലിസിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. വീടിനു സമീപം കളിച്ചുകൊണ്ടിരുന്ന ബാലികയെ മേയ് 31നാണു കാണാതായത്. കഴിഞ്ഞ ഞായറാഴ്ച സമീപത്തെ കുപ്പത്തൊട്ടിയില്‍ നിന്ന് മൃതദേഹം കണ്ടെടുത്തു. അറസ്റ്റിലായവര്‍ രണ്ടു പേരും കുട്ടിയുടെ അയല്‍വാസികളാണ്. മൃതദേഹം കണ്ടെടുത്തിട്ടും പ്രതികളെ അറസ്റ്റ് ചെയ്യുന്നതില്‍ പോലിസ് അലംഭാവം കാണിച്ചത് ജനരോഷത്തിനു ഇടയാക്കിയിരുന്നു.സമൂഹമാധ്യമങ്ങളിലും രോഷമുയര്‍ന്നതോടെയാണ് അറസ്റ്റുണ്ടായത്. കൃത്യവിലോപത്തിന് അഞ്ചു പോലിസുകാരും സസ്‌പെന്‍ഷനിലുമായി. കേസന്വേഷണത്തിനു പ്രത്യേക അന്വേഷണ സംഘത്തെ (എസ്‌ഐടി) നിയോഗിച്ചിട്ടുണ്ട്.
അതേസമയം, കുട്ടിയുടെ കണ്ണുകള്‍ ചൂഴ്‌ന്നെടുത്ത നിലയിലായിരുന്നുവെന്ന കുടുംബാംഗങ്ങളുടെ ആരോപണം പോലീസ് നിഷേധിച്ചു. മൃതദേഹം ജീര്‍ണിച്ചുതുടങ്ങിയതിനാല്‍ അങ്ങനെ തോന്നിയതാകാമെന്നാണു പോലീസിന്റെ ഭാഷ്യം. കുട്ടിയുടെ കൈയ്യും കാലും ഒടിഞ്ഞ നിലയിലായിരുന്നു. ക്രൂരമായി മര്‍ദിച്ചശേഷം കഴുത്തു ഞെരിച്ചുകൊന്നുവെന്നാണു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. ലൈംഗികപീഡനം നടന്നതായി സൂചനകളില്ല.
RELATED STORIES
2,000 രൂപയുടെ നോട്ടുകള്‍ മാറ്റിവാങ്ങാനുള്ള തിയ്യതി നീട്ടി
30 Sep 2023 2:24 PM GMTഭക്ഷണം മോഷ്ടിച്ചെന്ന് ആരോപണം; 12 കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി
30 Sep 2023 6:59 AM GMTബിജെപി എംപിയുടെ വംശീയാധിക്ഷേപത്തിനിരയായ ബിഎസ്പി എംപി...
30 Sep 2023 6:28 AM GMTചെന്നൈയില്‍ പെട്രോള്‍ പമ്പിന്റെ മേല്‍ക്കൂര തകര്‍ന്ന് ഒരാള്‍ മരിച്ചു;...
30 Sep 2023 5:19 AM GMTഹാത്റസ് യുഎപിഎ കേസ്: റഊഫ് ശരീഫ് ജയില്‍മോചിതനായി
29 Sep 2023 3:07 PM GMTരാഷ്ട്രപതിയുടെ അംഗീകാരം; വനിതാ സംവരണ ബില്ല് നിയമമായി
29 Sep 2023 2:16 PM GMT