Sub Lead

ഇസ്രായേലുമായി പരോക്ഷ ചര്‍ച്ച നടത്തിയെന്ന് സിറിയന്‍ പ്രസിഡന്റ്

ഇസ്രായേലുമായി പരോക്ഷ ചര്‍ച്ച നടത്തിയെന്ന് സിറിയന്‍ പ്രസിഡന്റ്
X

പാരിസ്: സിറിയയിലെ ആക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ ഇസ്രായേലുമായി പരോക്ഷ ചര്‍ച്ച നടത്തിയെന്ന് സിറിയന്‍ പ്രസിഡന്റ് അഹമദ്ദ് അല്‍ ഷറ. ഫ്രെഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് അല്‍ ഷറ ഇക്കാര്യം വെളിപ്പെടുത്തിയത്. ചില രാജ്യങ്ങളുടെ മധ്യസ്ഥതയിലാണ് ചര്‍ച്ചകള്‍ നടന്നിരിക്കുന്നത്. 1974ലെ കരാര്‍ ലംഘിച്ചാണ് ഇസ്രായേല്‍ സിറിയയില്‍ ആക്രമണം നടത്തുന്നതെന്ന് അല്‍ ഷറ പറഞ്ഞു. കരാര്‍ പാലിക്കുമെന്ന് അധികാരത്തില്‍ എത്തിയ ഉടന്‍ ലോകത്തോട് പറഞ്ഞതാണ്. എന്നിട്ടും ഇസ്രായേല്‍ ആക്രമണങ്ങള്‍ നടത്തുകയാണ്. പ്രശ്‌നങ്ങള്‍ ഇരുരാജ്യങ്ങളുടെയും നിയന്ത്രണത്തില്‍ നിന്നു വിട്ടു പോവാതിരിക്കാനാണ് ചര്‍ച്ചകള്‍ നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. ഇസ്രായേലിന്റെ ആക്രമണങ്ങള്‍ മോശം രീതിയാണെന്ന് മാക്രോണ്‍ പറഞ്ഞു. മറ്റുരാജ്യങ്ങളില്‍ ആക്രമണം നടത്തിയല്ല സ്വന്തം രാജ്യത്ത് സുരക്ഷ ഉറപ്പാക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ച്ച മാത്രം സിറിയയില്‍ 20 വ്യോമാക്രമണങ്ങളാണ് ഇസ്രായേല്‍ നടത്തിയത്. നേരത്തെ പ്രസിഡന്റിന്റെ കൊട്ടാരത്തിന് സമീപവും ആക്രമണം നടത്തിയിരുന്നു.

Next Story

RELATED STORIES

Share it