Sub Lead

മുഹമ്മദ് അഖ്‌ലാഖിനെ തല്ലിക്കൊന്ന കേസ്: വിചാരണക്കോടതി മാറ്റണമെന്ന് പ്രതികള്‍

മുഹമ്മദ് അഖ്‌ലാഖിനെ തല്ലിക്കൊന്ന കേസ്: വിചാരണക്കോടതി മാറ്റണമെന്ന് പ്രതികള്‍
X

നോയ്ഡ: ബീഫ് വീട്ടില്‍ സൂക്ഷിച്ചെന്ന് ആരോപിച്ച് മുഹമ്മദ് അഖ്‌ലാഖിനെ തല്ലിക്കൊന്ന കേസിന്റെ വിചാരണ മറ്റേതെങ്കിലും കോടതിയിലേക്ക് മാറ്റണമെന്ന് പ്രതികള്‍. ജില്ലാ കോടതിയില്‍ പ്രതികള്‍ നല്‍കിയ അപേക്ഷയില്‍ ജനുവരി 23നാണ് വാദം കേള്‍ക്കുക. കേസ് പിന്‍വലിക്കണമെന്ന ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ അപേക്ഷ ഡിസംബര്‍ 23ന് വിചാരണക്കോടതി തള്ളിയിരുന്നു. ഈ വിധിക്കെതിരെയും പ്രതികള്‍ അലഹബാദ് ഹൈക്കോടതിയിലും ഹരജി നല്‍കിയിട്ടുണ്ട്. ജനുവരി എട്ടിന് അഖ്‌ലാഖിന്റെ ഭാര്യ ഇഖ്രമനും മകന്‍ സര്‍താജും വിചാരണക്കോടതിയില്‍ മൊഴി നല്‍കാന്‍ എത്തിയിരുന്നു. എന്നാല്‍, ഇഖ്രമന് അന്ന് മൊഴി നല്‍കാന്‍ സാധിച്ചില്ല.

വീട്ടില്‍ ബീഫ് സൂക്ഷിച്ചിട്ടുണ്ടെന്ന് ആരോപിച്ചാണ് 2015ല്‍ ഹിന്ദുത്വ സംഘം അഖ്‌ലാഖിനെ ദാദ്രിയില്‍ വച്ച് കൊലപ്പെടുത്തിയത്. മകന്‍ ഡാനിഷിനും ഗുരുതരമായി പരിക്കേറ്റു. കൊലപാതകം അടക്കമുള്ള വകുപ്പുകള്‍ ഉള്‍പ്പെടുത്തി 2015 ഡിസംബറില്‍ തന്നെ പോലിസ് കുറ്റപത്രം നല്‍കി. 2021 ഫെബ്രുവരിയിലാണ് വിചാരണ തുടങ്ങിയത്. എന്നാല്‍, സാമുദായിക സൗഹാര്‍ദ്ദം നിലനിര്‍ത്താന്‍ കേസ് പിന്‍വലിക്കുന്നത് അത്യാവശ്യമാണെന്ന് വാദിച്ച് സര്‍ക്കാര്‍ വിചാരണക്കോടതിയില്‍ അപേക്ഷ നല്‍കി. ഈ അപേക്ഷയാണ് ഡിസംബര്‍ 23ന് വിചാരണക്കോടതി തള്ളിയത്.

Next Story

RELATED STORIES

Share it