Sub Lead

'തന്റെ യുപി സന്ദര്‍ശനം അഖിലേഷ് യാദവ് 12 തവണ തടഞ്ഞു'; യുപിയില്‍ ശക്തി തെളിയിക്കുമെന്ന് ഉവൈസി

ഉത്തര്‍പ്രദേശിലെ മുസ്‌ലിം വോട്ടര്‍മാരില്‍ വ്യക്തമായ സ്വാധീനം ചെലുത്തുമെന്നുള്ള സൂചനയാണ് ഉവൈസിയുടെ പ്രസ്താവന നല്‍കുന്നത്.

തന്റെ യുപി സന്ദര്‍ശനം അഖിലേഷ് യാദവ് 12 തവണ തടഞ്ഞു; യുപിയില്‍ ശക്തി തെളിയിക്കുമെന്ന് ഉവൈസി
X

വാരാണസി: സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിനെതിരേ രൂക്ഷ വിമര്‍ശനവുമായി (എഐഐഎം) മേധാവി അസദുദ്ദീന്‍ ഒവൈസി. യാദവ് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ 12 തവണ തന്റെ ഉത്തര്‍ പ്രദേശ് സന്ദര്‍ശനം തടഞ്ഞതായി അദ്ദേഹം പറഞ്ഞു.

വരുന്ന യുപി നിയമസഭാ തിരഞ്ഞെടുപ്പില്‍ സുഹെല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി (എസ്ബിഎസ്പി)യുമായി എഐഐഎം സഖ്യചര്‍ച്ച നടത്തിയിരുന്നു. എസ്ബിഎസ്പി പ്രസിഡന്റ് ഓം പ്രകാശ് രാജ്ഭറുമായി യുപി തിരഞ്ഞെടുപ്പില്‍ മല്‍സര രംഗത്തുണ്ടാവുമെന്നും ഉവൈസി പ്രഖ്യാപിച്ചിരുന്നു.

'രാജ്ഭര്‍ എന്റെ സുഹൃത്താണ്, യുപിയില്‍ ഞങ്ങളുടെ ശക്തി തെളിയിക്കും,' ഉവൈസി പറഞ്ഞു.

ഉത്തര്‍പ്രദേശിലെ മുസ്‌ലിം വോട്ടര്‍മാരില്‍ വ്യക്തമായ സ്വാധീനം ചെലുത്തുമെന്നുള്ള സൂചനയാണ് ഉവൈസിയുടെ പ്രസ്താവന നല്‍കുന്നത്. അഖിലേഷ് യാദവിന്റെ പാര്‍ലമെന്ററി നിയോജകമണ്ഡലമായ അസംഗഢും ജൗന്‍പൂറും ഉവൈസി സന്ദര്‍ശിക്കും.

'ഞങ്ങള്‍ ഞങ്ങളുടെ പാര്‍ട്ടി പ്രവര്‍ത്തകരേയും മറ്റ് ആളുകളെയും സന്ദര്‍ശിക്കുകയും ഭാവിയിലേക്കുള്ള ഞങ്ങളുടെ തന്ത്രം രൂപപ്പെടുത്തുകയും ചെയ്യും,' ഉവൈസി പറഞ്ഞു.

'ഭഗിദാരി സങ്കല്‍പ് മോര്‍ച്ച' എന്ന വലിയ സഖ്യത്തിന്റെ ഭാഗമായി 2022 ലെ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം കഴിഞ്ഞ മാസം ഉവൈസിയും രാജ്ഭറും പ്രഖ്യാപിച്ചിരുന്നു.

Next Story

RELATED STORIES

Share it