Big stories

ഇന്ത്യന്‍ വംശജന്‍ അജയ് ബംഗ ലോകബാങ്ക് പ്രസിഡന്റ് സ്ഥാനത്തേക്ക്; നാമനിര്‍ദേശം ചെയ്തത് ജോ ബൈഡന്‍

ഇന്ത്യന്‍ വംശജന്‍ അജയ് ബംഗ ലോകബാങ്ക് പ്രസിഡന്റ് സ്ഥാനത്തേക്ക്; നാമനിര്‍ദേശം ചെയ്തത് ജോ ബൈഡന്‍
X

വാഷിങ്ടണ്‍ ഡിസി: ഇന്ത്യന്‍ വംശജനും മാസ്റ്റര്‍കാര്‍ഡിന്റെ മുന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറുമായ അജയ് ബംഗയെ ലോകബാങ്ക് പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിര്‍ദേശം ചെയ്ത് അമേരിക്ക. പ്രസിഡന്റ് ജോ ബൈഡനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. നിലവിലെ ലോകബാങ്ക് പ്രസിഡന്റ് ഡേവിഡ് മാല്‍പാസ് സ്ഥാനമൊഴിയുന്നുവെന്ന് അറിയിച്ചതിന് പിന്നാലെയാണ് പ്രഖ്യാപനം. ബംഗ നിലവില്‍ സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ ജനറല്‍ അറ്റ്‌ലാന്റിക്കില്‍ വൈസ് ചെയര്‍മാനാണ്. ഇന്ത്യ 2016ല്‍ പത്മശ്രീ നല്‍കി അജയ് ബംഗയെ ആദരിച്ചിരുന്നു.

പൂനെയില്‍ ജനിച്ച ബംഗ ഡല്‍ഹിയിലാണ് പഠിച്ചത്. അമേരിക്കന്‍ റെഡ്‌ക്രോസ്, ക്രാഫ്റ്റ് ഫുഡ്‌സ്, ഡൗ ഇന്‍ക് എന്നിവയുടെ ബോര്‍ഡുകളില്‍ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 'ചരിത്രത്തിലെ ഈ നിര്‍ണായക നിമിഷത്തില്‍ ലോകബാങ്കിനെ നയിക്കാന്‍ അജയ് ബംഗ സജ്ജനാണ്. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും വികസ്വര സമ്പദ്‌വ്യവസ്ഥയിലേക്ക് നിക്ഷേപം കൊണ്ടുവരികയും ആഗോള കമ്പനികള്‍ കെട്ടിപ്പടുക്കുന്നതിലും അദ്ദേഹം മൂന്ന് പതിറ്റാണ്ടിലേറെ ചെലവഴിച്ചു. വ്യക്തികളെയും സംവിധാനങ്ങളെയും കൈകാര്യം ചെയ്യുന്നതിലും ലോകമെമ്പാടുമുള്ള ആഗോള നേതാക്കളുമായി പങ്കാളിത്തത്തോടെ പ്രവര്‍ത്തിച്ചതിനും മികച്ച ട്രാക്ക് റെക്കോര്‍ഡുണ്ട് അദ്ദേഹത്തിന്,'- ബൈഡന്‍ പ്രസ്താവനയില്‍ പറഞ്ഞു.

Next Story

RELATED STORIES

Share it