- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നരേന്ദ്ര മോദിയില്‍ നിന്നാണോ എസ്എഫ്ഐ രാഷ്ട്രീയം പഠിച്ചത് ?: മഹേഷ് കക്കത്ത്
കോളജുകളിൽ മൽസരിക്കുന്നതിന് എത്തുന്ന വിദ്യാർഥികളെ പൂട്ടിയിട്ടും ഭീഷണിപ്പെടുത്തിയും എസ്എഫ്ഐ പയറ്റുന്നത് രാജ്യത്ത് സംഘപരിവാറും ബിജെപിയും നടത്തുന്ന അതേ നിലപാടുകളാണ്. കേരളത്തിലെ ക്യാംപസുകളിൽ എല്ലാ സംഘടനകൾക്കും പ്രവർത്തന സ്വാതന്ത്യം അനിവാര്യമാണ്.

പാലക്കാട്: ഒരുമിച്ച് പോകേണ്ടവരെ തല്ലി വീഴ്ത്തുകയാണ് എസ്എഫ്ഐ എന്ന് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത്. സംഘപരിവാറിനെ പോലും നാണിപ്പിക്കുന്നതാണ് എസ്എഫ്ഐയുടെ പ്രവര്‍ത്തനം. നരേന്ദ്ര മോദിയില്‍ നിന്നാണോ എസ്എഫ്ഐ രാഷ്ട്രീയം പഠിച്ചതെന്നും മഹേഷ് കക്കത്ത് ചോദിച്ചു.
സംഘടനയുടെ അംഗബലം നോക്കി രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന എസ്എഫ്ഐയുടെ നിലപാട് അംഗീകരിക്കാനാവില്ല. എൽഡിഎഫ് മുന്നണിയിൽ അംഗബലം ആരും നോക്കാറില്ല. രാജ്യത്തെ ചെറുതും വലുതുമായ രാഷ്ട്രീയ പാർട്ടികൾ ഒന്നിച്ച് ബിജെപിയ്ക്കും സംഘപരിവാറിനെതിരേ സമരം നടത്തുമ്പോഴാണ് എസ്എഫ്ഐ ഒറ്റയ്ക്ക് മൽസരിക്കുന്നതും മറ്റുള്ള ഇടതുപക്ഷ സംഘടനകളെ ക്യാംപസിൽ അടിച്ചമർത്തുന്നതുമെന്നും അദ്ദേഹം പറഞ്ഞു. എഐവൈഎഫ് പാലക്കാട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുൻമന്ത്രി എ കെ ബാലൻ അടിയന്തിരാവസ്ഥക്കാലത്ത് സംഘപരിവാർ സംഘടനകൾക്കൊപ്പം സമരം നടത്തുകയും ജയിലിൽ കിടക്കുകയും ചെയ്ത കാര്യം അദ്ദേഹം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ജാതി പറഞ്ഞും അംഗബലം ഇല്ലെന്ന് ആക്ഷേപിച്ചും കൂട്ടായ പ്രക്ഷോഭം നടത്തേണ്ട ഇടതു പാർട്ടികളെ മാറ്റി നിർത്തി എസ്എഫ്ഐ ഒറ്റയ്ക്ക് ക്യാംപസുകളിൽ ആധിപത്യത്തിന് ശ്രമിക്കുന്നതെന്നും മഹേഷ് കക്കത്ത് അഭിപ്രായപ്പെട്ടു.
കോളജുകളിൽ മൽസരിക്കുന്നതിന് എത്തുന്ന വിദ്യാർഥികളെ പൂട്ടിയിട്ടും ഭീഷണിപ്പെടുത്തിയും എസ്എഫ്ഐ പയറ്റുന്നത് രാജ്യത്ത് സംഘപരിവാറും ബിജെപിയും നടത്തുന്ന അതേ നിലപാടുകളാണെന്നും കേരളത്തിലെ ക്യാംപസുകളിൽ എല്ലാ സംഘടനകൾക്കും പ്രവർത്തന സ്വാതന്ത്യം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















