Sub Lead

യുക്രെയ്ന്‍ വ്യോമപാത അടച്ചു; ഇന്ത്യയുടെ രക്ഷാദൗത്യം മുടങ്ങി

യുക്രെയ്ന്‍ വ്യോമപാത അടച്ചു; ഇന്ത്യയുടെ രക്ഷാദൗത്യം മുടങ്ങി
X

വിമാനത്താവളങ്ങള്‍ അടച്ചതോടെ ഒഴിപ്പിക്കല്‍ നടപടി മുടങ്ങി. ഒഴിപ്പിക്കാന്‍ എത്തിയ ഇന്ത്യന്‍ വിമാനം മടങ്ങി. വിദ്യാര്‍ത്ഥികളടക്കം നിരവധി മലയാളികള്‍ യുക്രെയിന്‍ നഗരങ്ങളില്‍. ഒഡേസ സര്‍വ്വകലാശാലയില്‍ 200 മലയാളി വിദ്യാര്‍ത്ഥികള്‍ കുടുങ്ങി. വിവരങ്ങള്‍ ആശങ്കപ്പെടുത്തുന്നതെന്ന് നോര്‍ക്ക. ഖര്‍ഖീവ് സര്‍വകലാശാലയുടെ ഹോസ്റ്റലിന് മുന്നില്‍ സ്‌ഫോടനം.

ഇന്ത്യക്കാരെ കൊണ്ടുവരാന്‍ പോയ എയര്‍ ഇന്ത്യ വിമാനം തലസ്ഥാനമായ കിയവില്‍ നിന്നും നിന്നും മടങ്ങി. വിമാനത്താവളം അടച്ചതിനാല്‍ രക്ഷാ ദൗത്യം പൂര്‍ത്തിയാക്കാനായില്ല. ഇന്ത്യയുടെ വന്ദേഭാരത് വിമാനം രാവിലെ ഏഴരക്കായിരുന്നു ഡല്‍ഹിയില്‍ നിന്നും പുറപ്പെട്ടത്. ബോറിസില്‍ എത്തിയ ശേഷം യാത്രക്കാരെ കൊണ്ടുവരാന്‍ കഴിയാതെ മടങ്ങുകയായിരുന്നു.

വ്യോമ താവളങ്ങളിലെല്ലാം നയന്ത്രണമെര്‍പെടുത്തിയ സാഹചര്യത്തിലാണിത്. വരുന്ന ദിവസങ്ങളിലെല്ലാം തന്നെ എയര്‍ ഇന്ത്യയുടെ വിമാനങ്ങള്‍ അയക്കാന്‍ തീരുമാനമുണ്ടായിരുന്നു. നിരവധി വിദ്യാര്‍ഥികളാണ് യുെ്രെകനില്‍ കുടുങ്ങിക്കിടക്കുന്നത്. ടിക്കെറ്റെടുത്തവര്‍ക്ക് തിരികെ മടങ്ങാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. ഇവരുടെ കാര്യത്തില്‍ എന്ത് നിലപാടാണ് സ്വീകരിക്കുക എന്ന കാര്യത്തില്‍ ആശങ്ക നിലനില്‍ക്കുന്നുണ്ട്.

ബോറിസ്പില്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് വിദ്യാര്‍ഥികളടക്കം 242 പേരെ ഇന്ത്യയിലെത്തിച്ചേര്‍ന്നിരുന്നു. യുക്രെയ്‌നിലെ സ്ഥിതിഗതികള്‍ സാധാരണ നിലയിലായെന്നായിരുന്നു വിദ്യാര്‍ഥികള്‍ പറഞ്ഞത്. മെഡിക്കല്‍ വിദ്യാര്‍ത്ഥികളാണ് കൂടുതലും ഉക്രെയ്‌നില്‍ പഠനം നടത്തുന്നത്. മറ്റു വിമാന സര്‍വീസുകള്‍ 25, 27, മാര്‍ച്ച് ആറ് തിയതികളിലായിരുന്നു നിശ്ചയിച്ചിരുന്നു. എന്നാല്‍ ഇക്കാര്യങ്ങളെല്ലാം തന്നെ പ്രതിസന്ധിയിലാണ്.

യുക്രെയിനെതിരെ സൈനിക നടപടിക്ക് റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍ ഉത്തരവിട്ടതോടെയാണ് യുദ്ധം തുടങ്ങിയത്. യുക്രെയ്‌നിലെ ഡോണ്‍ബാസ് മേഖലയിലേക്ക് കടക്കാനാണ് പുടിന്‍ സൈന്യത്തിന് നിര്‍ദേശം നല്‍കിയത്. മേഖലയില്‍ യുക്രെയ്‌നിന്റെ ആക്രമണമുണ്ടാകുന്നുവെന്നാണ് റഷ്യയുടെ ആരോപണം. അതിന് തടയിടാന്‍ സൈനിക നടപടി വേണമെന്നാണ് പുടിന്‍ വ്യക്തമാക്കിയത്.

Next Story

RELATED STORIES

Share it