Sub Lead

വഖ്ഫ് ഭേദഗതി നിയമം: ഒക്ടോബര്‍ മൂന്നിന് അഖിലേന്ത്യാ ബന്ദിന് ആഹ്വാനം ചെയ്ത് മുസ്‌ലിം വ്യക്തിനിയമബോര്‍ഡ്

വഖ്ഫ് ഭേദഗതി നിയമം: ഒക്ടോബര്‍ മൂന്നിന് അഖിലേന്ത്യാ ബന്ദിന് ആഹ്വാനം ചെയ്ത് മുസ്‌ലിം വ്യക്തിനിയമബോര്‍ഡ്
X

ന്യൂഡല്‍ഹി: മുസ്‌ലിംകളുടെ വഖ്ഫ് സ്വത്തുക്കള്‍ തട്ടിയെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന വഖ്ഫ് ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച് അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമബോര്‍ഡ് ഒക്ടോബര്‍ മൂന്നിന് ബന്ദിന് ആഹ്വാനം ചെയ്തു. രാവിലെ എട്ടു മുതല്‍ ഉച്ചയ്ക്ക് രണ്ടുവരെയാണ് ബന്ദ്. മുസ്‌ലിംകള്‍ സ്ഥാപനങ്ങളും ഓഫിസുകളും അടച്ച് പ്രതിഷേധിക്കണമെന്ന് ബോര്‍ഡ് അഭ്യര്‍ത്ഥിച്ചു. മെഡിക്കല്‍ ഷോപ്പ് ഒഴിച്ചുള്ള സ്ഥാപനങ്ങള്‍ അടച്ച് പ്രതിഷേധിക്കണമെന്നാണ് ആവശ്യം. വഖ്ഫ് ഭേദഗതി നിയമത്തെ ചോദ്യം ചെയ്ത് നല്‍കിയ ഹരജികളില്‍ സുപ്രിംകോടതി പുറപ്പെടുവിച്ച ഇടക്കാല വിധിയുടെ പശ്ചാത്തലത്തില്‍ ചേര്‍ന്ന ബോര്‍ഡ് യോഗത്തിലാണ് പുതിയ സമരത്തിനുള്ള തീരുമാനമെടുത്തത്. സമുദായത്തിന്റെ പ്രതിഷേധം രേഖപ്പെടുത്താനാണ് ബന്ദെന്നും ഇതര സമുദായങ്ങളെ സമ്മര്‍ദ്ദപ്പെടുത്തി ബന്ദില്‍ പങ്കുചേരിപ്പിക്കരുതെന്നും ബോര്‍ഡ് അഭ്യര്‍ത്ഥിച്ചു. ഇതരസമുദായങ്ങള്‍ക്ക് ബന്ദില്‍ പങ്കുചേര്‍ന്ന് പിന്തുണ പ്രഖ്യാപിക്കാമെന്നും ബോര്‍ഡ് അറിയിച്ചു.

Next Story

RELATED STORIES

Share it