Sub Lead

ഐഡന്‍ അലക്‌സാണ്ടറെ വിട്ടയച്ച് ഹമാസ്

ഐഡന്‍ അലക്‌സാണ്ടറെ വിട്ടയച്ച് ഹമാസ്
X

ഗസ സിറ്റി: യുഎസുമായി നടത്തിയ ചര്‍ച്ചയുടെ ഭാഗമായി യുഎസ് പൗരത്വമുള്ള ഇസ്രായേലി ഐഡന്‍ അലക്‌സാണ്ടറെ ഹമാസ് തടവില്‍ നിന്നും വിട്ടയച്ചു. പ്രാദേശിക സമയം വൈകീട്ട് ആറരക്കാണ് തെക്കന്‍ ഗസയിലെ ഖാന്‍ യൂനിസില്‍ വച്ച് ഇയാളെ റെഡ്‌ക്രോസിന് കൈമാറിയത്. റെഡ് ക്രോസ് ഇയാളെ ഇസ്രായേലി സൈന്യത്തിന് കൈമാറി. ഇനി ഐഡനെ നെയിം വ്യോമസേനാ താവളത്തിലേക്ക് കൊണ്ടുപോവും. അവിടെ വച്ച് മാതാവ് യേലുമായി കാണും. പിന്നീട് തെല്‍അവീവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോവും.

ഐഡനെ ഖത്തറില്‍ വച്ച് കാണാന്‍ യുഎസ് പ്രസിഡന്റ് ട്രംപ് താല്‍പര്യം പ്രകടിപ്പിച്ചിട്ടുള്ളതായി യേല്‍ പറഞ്ഞു. ഖത്തര്‍ അമീറും ഇതില്‍ താല്‍പര്യം പ്രകടിപ്പിച്ചു. ഐഡന് താല്‍പര്യമുണ്ടെങ്കില്‍, ആരോഗ്യസ്ഥിതി അനുവദിക്കുമെങ്കില്‍ ദോഹയിലേക്ക് പോവുമെന്നും അവര്‍ വ്യക്തമാക്കി.


2023 ഒക്ടോബര്‍ ഏഴിന് നടത്തിയ തൂഫാനുല്‍ അഖ്‌സയിലാണ് ഐഡന്‍ അലക്‌സാണ്ടറെ ഹമാസ് കസ്റ്റഡിയില്‍ എടുത്തത്. ഹമാസുമായി ചര്‍ച്ച നടത്തി യുഎസ് പൗരനെ മോചിപ്പിക്കാന്‍ യുഎസ് ശ്രമിച്ചതില്‍ ഇസ്രായേല്‍ സര്‍ക്കാരിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്. ഗസയില്‍ തടവിലുള്ളവരെ വിട്ടുകിട്ടാന്‍ ഇസ്രായേല്‍ സര്‍ക്കാര്‍ മതിയായ നടപടി സ്വീകരിക്കുന്നില്ലെന്നാണ് അവര്‍ പറയുന്നത്. യുഎസും ഹമാസും നേരില്‍ ചര്‍ച്ച നടത്തിയത് സര്‍ക്കാരിന്റെ നയതന്ത്രപരമായ പരാജയമാണെന്ന് പ്രതിപക്ഷ നേതാവ് യെര്‍ ലാപിഡ് എക്‌സില്‍ കുറിച്ചു. യുഎസിനോടുള്ള നല്ല നടപടിയാണ് മോചനമെന്ന് ഡോണള്‍ഡ് ട്രംപും പറഞ്ഞു. ഗസയിലെ തടവുകാരെ വിട്ടയച്ചില്ലെങ്കില്‍ നരകത്തിന്റെ വാതില്‍ തുറക്കുമെന്നാണ് ട്രംപ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍, ഇസ്രായേലിനെ പോലും അറിയിക്കാതെ ചര്‍ച്ച നടത്തിയാണ് ഐഡനെ മോചിപ്പിച്ചത്.

Next Story

RELATED STORIES

Share it