Latest News

മണിപ്പൂരില്‍ മെയ്‌തെയ് യുവാവിനെ വെടിവച്ച് കൊന്നു

മണിപ്പൂരില്‍ മെയ്‌തെയ് യുവാവിനെ വെടിവച്ച് കൊന്നു
X

മണിപ്പൂര്‍: മണിപ്പൂരില്‍ വംശീയ സംഘര്‍ഷങ്ങള്‍ക്കിടെ വീണ്ടും കൊലപാതകം നടന്നതായി റിപോര്‍ട്ട്. മെയ്തെയ് വിഭാഗത്തില്‍പ്പെട്ട മായംഗ്ലംബം ഋഷികാന്ത സിങ് എന്ന യുവാവിനെയാണ് കുക്കികളെന്ന് സംശയിക്കുന്നവര്‍ വെടിവച്ചു കൊലപ്പെടുത്തിയത്.മാസങ്ങളായി തുടരുന്ന കലാപത്തിന് നേരിയ ശമനം വന്നുകൊണ്ടിരിക്കെയാണ് സംഭവം. തോക്കിന്‍മുനയില്‍ നില്‍ക്കുമ്പോള്‍ കൈകൂപ്പി ജീവനുവേണ്ടി യാചിക്കുന്ന ഋഷികാന്തയുടെയും വെടിയുതിര്‍ക്കുന്നവരുടേയും ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടൊണ് സംഭവം പുറംലോകമറിഞ്ഞത്.

ഋഷികാന്തയെയും കുക്കി വിഭാഗത്തില്‍പ്പെട്ട ഭാര്യ ചിങ്നു ഹാവോകിപ്പിനെയും ഒരു സംഘം തട്ടിക്കൊണ്ടുപോവുകയാണെന്നാണ് വിവരം. പിന്നീട് ഭാര്യയെ വിട്ടയച്ചെങ്കിലും ഋഷികാന്തയെ വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു. നേപ്പാളില്‍ ജോലി ചെയ്തിരുന്ന ഇദ്ദേഹം മൂന്ന് ദിവസം മുന്‍പാണ് നാട്ടില്‍ തിരിച്ചെത്തിയത്. വംശീയ ഭിന്നതകള്‍ നിലനില്‍ക്കുമ്പോഴും കുക്കി വിഭാഗത്തില്‍പ്പെട്ട യുവതിയെ വിവാഹം കഴിച്ച ഋഷികാന്തയ്ക്ക് ആ മേഖലയില്‍ താമസിക്കാന്‍ കുക്കി വിഭാഗം അനുവാദം നല്‍കിയിരുന്നു എന്നതും ശ്രദ്ധേയമാണ്.

മണിപ്പൂരിലെ വംശീയ വംശഹത്യയില്‍ ഇതുവരെ 260 ലേറെ പേര്‍ കൊല്ലപ്പെടുകയും 60,000 ത്തോളം ആളുകള്‍ പലായനം ചെയ്യേണ്ടി വരികയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 13 മുതല്‍ മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

Next Story

RELATED STORIES

Share it