Latest News

ചികില്‍സാപിഴവ്; കുന്നംകുളം മലങ്കര മിഷന്‍ ആശുപത്രിക്കെതിരേ പരാതി

ചികില്‍സാപിഴവ്; കുന്നംകുളം മലങ്കര മിഷന്‍ ആശുപത്രിക്കെതിരേ പരാതി
X

കുന്നംകുളം: ചികില്‍സാ പിഴവില്‍ വീണ്ടും പരാതി. കുന്നംകുളം മലങ്കര മിഷന്‍ ആശുപത്രിക്കെതിരേയാണ് ആരോപണം. അഞ്ചുദിവസം മാത്രം പ്രായമായ നവജാതശിശുവിന്റെ വിരല്‍ പ്ലാസ്റ്റര്‍ മാറ്റുന്നതിനിടെ മുറിഞ്ഞുപോയതായാണ് പരാതി. പന്നിത്തടം സ്വദേശികളായ ജിത്തു-ജിഷ്മ ദമ്പതികളുടെ അഞ്ചുദിവസം മാത്രം പ്രായമായ പെണ്‍കുഞ്ഞിന്റെ വലതുകൈയിലെ തള്ളവിരലാണ് അറ്റുപോയത്.

ജനുവരി 16-നായിരുന്നു കുഞ്ഞിന്റെ ജനനം. ബുധനാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെ ആന്റിബയോട്ടിക് ഇന്‍ജക്ഷന്‍ നല്‍കാനായി എന്‍ഐസിയുവിലേക്ക് കൊണ്ടുപോയ കുഞ്ഞിനെ മണിക്കൂറുകള്‍ കഴിഞ്ഞിട്ടും തിരികെ ലഭിക്കാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തിലാണ് വിവരം അറിയുന്നത്.

ഇന്‍ജക്ഷന്‍ നല്‍കുന്നതിനിടെ ബ്ലേഡ് കൊണ്ട് ചെറിയ മുറിവ് പറ്റിയെന്നാണ് ആദ്യം നഴ്‌സുമാര്‍ ബന്ധുക്കളെ അറിയിച്ചത്. കുഞ്ഞിന്റെ കൈ പ്ലാസ്റ്റര്‍ ചെയ്തിരുന്നു. അത് അഴിച്ചുകാണിക്കാന്‍ പറഞ്ഞപ്പോഴാണ് കുഞ്ഞിന്റെ വലതുകൈയിലെ തള്ളവിരലിന്റെ പകുതിഭാഗം മുറിഞ്ഞുപോയതായി കണ്ടത്. വീഴ്ച സമ്മതിച്ചുകൊണ്ടുള്ള രേഖാമൂലമുള്ള സാക്ഷ്യപത്രം നല്‍കാനോ വിഷയത്തില്‍ ഔദ്യോഗിക പ്രതികരണം നല്‍കാനോ ആശുപത്രി അധികൃതര്‍ ഇതുവരെ തയ്യാറായിട്ടില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു. സംഭവത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചു.

Next Story

RELATED STORIES

Share it