തമിഴ്‌നാട്ടില്‍ എഐഎഡിഎംകെ എന്‍ഡിഎ വിട്ടു; ഔദ്യോഗിക പ്രമേയം പാസാക്കി

ചെന്നൈ: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കിയിരിക്കെ ബിജെപി നിയന്ത്രിക്കുന്ന എന്‍ഡിഎയ്ക്ക് തമിഴ്‌നാട്ടില്‍ കനത്ത തിരിച്ചടി. എന്‍ഡിഎ സഖ്യം വിട്ടുകൊണ്ട് എഐഎഡിഎംകെ ഔദ്യോഗിക പ്രമേയം പാസാക്കി. നേരത്തേ സഖ്യം വിടുമെന്ന് ചില നേതാക്കള്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും ഔദ്യോഗിക പ്രമേയം ഇന്നാണ് പാസ്സാക്കിയത്. ചെന്നൈയില്‍ ചേര്‍ന്ന എഐഎഡിഎംകെ എംപിമാരുടെയും എംഎല്‍എമാരുടെയും ജില്ലാ അധ്യക്ഷന്മാരുടെയും യോഗത്തിലാണ് സഖ്യം അവസാനിപ്പിക്കുന്നത് സംബന്ധിച്ച പ്രമേയം അവതരിപ്പിച്ചത്. പ്രമേയം എതിരില്ലാതെ പാസാക്കിയതായി ജനറല്‍ സെക്രട്ടറി കെ പി മുനുസ്വാമി യോഗശേഷം മാധ്യമങ്ങളോട് പറഞ്ഞു.
തമിഴ്‌നാട് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ അണ്ണാമലെ എഐഎഡിഎംകെയുടെ നിലവിലെയും മുന്‍കാലങ്ങളിലെയും നേതാക്കളെ നിരന്തരം അധിക്ഷേപിക്കുന്നതില്‍ പ്രതിഷേധിച്ചാണ് സഖ്യം വിട്ടത്. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും തനിച്ചു മല്‍സരിക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം. തീരുമാനത്തെ പാര്‍ട്ടി പ്രവര്‍ത്തകര്‍ പടക്കം പൊട്ടിച്ചും മധുര പലഹാരങ്ങള്‍ വിതരണം ചെയ്തുമാണ് ആഘോഷിച്ചത്. തീരുമാനം സ്വാഗതം ചെയ്യുന്നുവെന്നും അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി വന്‍ വിജയം നേടുമെന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ പറഞ്ഞു.
RELATED STORIES
രാജസ്ഥാനും മധ്യപ്രദേശും പിടിച്ച് ബിജെപി; ഛത്തീസ്ഗഢും കൈവിടാന്‍...
3 Dec 2023 8:03 AM GMTതെലങ്കാനയില്‍ പരാജയം സമ്മതിച്ച് ബിആര്‍എസ്; കോണ്‍ഗ്രസിന് അഭിനന്ദനം
3 Dec 2023 5:26 AM GMTമധ്യപ്രദേശില്‍ 150 കടന്ന് ബിജെപി; 67 സീറ്റുകളില്‍ കോണ്‍ഗ്രസ്
3 Dec 2023 5:14 AM GMTനിയമസഭാ തിരഞ്ഞെടുപ്പ്; മധ്യപ്രദേശിലും രാജസ്ഥാനിലും ബിജെപി മുന്നില്‍;...
3 Dec 2023 4:53 AM GMT20 ലക്ഷം രൂപ കൈക്കൂലി; തമിഴ്‌നാട്ടില്‍ ഇഡി ഉദ്യോഗസ്ഥന് പിടിയില്‍
2 Dec 2023 9:20 AM GMT'ജയ് ശ്രീറാം' വിളിക്കാന്‍ ആവശ്യപ്പെട്ട് കാഴ്ച പരിമിതിയുള്ള മുസ് ലിം...
1 Dec 2023 11:04 AM GMT