Sub Lead

കൂട്ട വധശിക്ഷ; അഹമ്മദാബാദ് കേസ് വിധി സമാനതകളില്ലാത്തത്

കൂട്ട വധശിക്ഷ; അഹമ്മദാബാദ് കേസ് വിധി സമാനതകളില്ലാത്തത്
X

പി സി അബ്ദുല്ല

കോഴിക്കോട്: കോട്ടയം ഈരാറ്റുപേട്ട സ്വദേശികളായ ശിബ്‌ലി, ശാദുലിയടക്കം 38 പേരെ വധശിക്ഷയ്ക്ക് വിധിച്ച അഹമ്മദാബാദ് സ്‌ഫോടനക്കേസ് വിധി സമാനതകളില്ലാത്തത്. കുറ്റാരോപിതര്‍ അവസാന നിമിഷം വരെ മോചനം പ്രതീക്ഷിച്ച കേസില്‍ എല്ലാവരെയും അല്‍ഭുതപ്പെടുത്തിയാണ് ഇത്രയധികം പേരെ വധശിക്ഷയ്ക്ക് വിധിച്ചത്. ആലുവ കുഞ്ഞുണ്ണിക്കര സ്വദേശി അന്‍സാറിന് ജീവപര്യന്തമാണ് ശിക്ഷ. 56 പേര്‍ മരിച്ച 2008ലെ അഹമ്മദാബാദ് സ്‌ഫോടനങ്ങളില്‍ 38 പേര്‍ക്ക് വധശിക്ഷയും 11 പേര്‍ക്ക് മരണം വരെ തടവുമാണ് ശിക്ഷ വിധിച്ചത്.

രാജ്യത്ത് ആദ്യമായാണ് ഒരു കേസില്‍ ഇത്രയും പേര്‍ക്ക് വധശിക്ഷ വിധിക്കുന്നത്. കൊലപാതകം, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ക്ക് പുറമേ യുഎപിഎ നിയമപ്രകാരമുള്ള കുറ്റങ്ങളും പ്രതികള്‍ക്കെതിരേ ചുമത്തിയിരുന്നു. സ്‌ഫോടനത്തില്‍ മരിച്ചവര്‍ക്ക് ഒരുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് പ്രത്യേക ജഡ്ജി എ ആര്‍ പട്ടേല്‍ വിധി പ്രസ്താവിച്ചു. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 50,000 രൂപയും പ്രായപൂര്‍ത്തിയാവാത്തവര്‍ക്ക് 25,000 രൂപയും നല്‍കണം. കോട്ടയം ഈരാറ്റുപേട്ടയിലെ പി എസ് അബ്ദുല്‍ കരീമിന്റെ മക്കളാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ശിബിലിയും ശാദുലിയും.

ആലുവ കുഞ്ഞുണ്ണിക്കരയിലെ പരേതനായ പെരുന്തേലില്‍ അബ്ദുല്‍ റസാഖിന്റെ മകനാണ് ജീവപര്യന്തം തടവ് വിധിക്കപ്പെട്ട അന്‍സാര്‍. അന്‍സാറിന്റെ സഹോദരന്‍ സത്താറിനെ കേസില്‍ വെറുതെ വിട്ടു. 2008 മാര്‍ച്ചിലാണ് ഇന്‍ഡോറില്‍ സിമി ബന്ധമാരോപിച്ച് ഷിബിലിയും ശാദുലിയും അന്‍സാര്‍ നദ്‌വിയും അറസ്റ്റിലായത്. ഇവര്‍ ജയിലിലായിരിക്കെ മാസങ്ങള്‍ക്കുശേഷം നടന്ന ഗുജറാത്ത് സ്‌ഫോടനക്കേസില്‍ ഗൂഢാലോചനക്കുറ്റം ആരോപിച്ച് നാലുപേരെയും പ്രതിചേര്‍ക്കപ്പെട്ടു. കുറ്റാരോപിതരുടെ പതിമൂന്നര വര്‍ഷങ്ങള്‍ നീണ്ട വിചാരണത്തടവിനൊടുവിലാണ് അഹമ്മദാബാദ് സ്‌ഫോടനക്കേസില്‍ വിധി പറഞ്ഞത്.

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവര്‍:

1. ശഹീദ് ഖുതുബുദ്ദീന്‍ ശെയ്ഖ്

2. ഇമ്രാന്‍ ഇബ്രാഹിം ശെയ്ഖ്

3. ഇഖ്ബാല്‍ ഖസം ശെയ്ഖ്

4. ശംസുദ്ദീന്‍ അബ്ദുല്‍ സലിം ശെയ്ഖ്

5. ഗിയാസുദ്ദീന്‍ അബ്ദുല്‍ സലിം അന്‍സാരി

6. ആരിഫ് ബായ് ഇഖ്ബാല്‍ കാഗ്‌സി

7. മുഹമ്മദ് ഉസ്മാന്‍ അഗര്‍ബത്തിവാല

8. യൂനുസ് മുഹമ്മദ് മന്‍സൂരി

9. ഖമറുദ്ദീന്‍ ചന്ദ് മുഹമ്മദ്

10. ആമില്‍ പര്‍വേസ്

11. ശിബിലി അബ്ദുല്‍ കരിം

12. സഫ്ദാര്‍ ഹുസൈന്‍ നാഗോരി

13. ഹാഫിസ് ഹുസൈന്‍ താജുദ്ദീന്‍ മുല്ല

14. മുഹമ്മദ് സാജിദ് ജി മന്‍സൂരി

15. മുഫ്തി അബൂ ബസര്‍

16. അബ്ബാസ് ഉമര്‍ സമേജ

18. ജാവേദ് സാഗിര്‍ അഹമ്മദ്

27. മുഹമ്മദ് ഇസ്മാഈല്‍ അബ്ദുല്‍ റാസിഖ്

28. അഫ്‌സല്‍ ഉസ്മാനി

31. മുഹമ്മദ് ആരിഫ് ബദറുദ്ദീന്‍

32. ആസിഫ് ബഷീറുദ്ദീന്‍

36. മുഹമ്മദ് ആരിഫ് നസീം അഹമ്മദ്

37. ഖയാമുദ്ദീന്‍ കപാഡിയ

38. മുഹമ്മദ് സെയ്ഫ്

39. സിഷാന്‍ അഹമ്മദ്

40. സിയാവുര്‍റഹ്മാന്‍

42. മുഹമ്മദ് ഷക്കീല്‍

44. മുഹമ്മദ് അക്ബര്‍

45. ഫസലുര്‍റഹ്മാന്‍

47. അഹമ്മദ് അബൂബക്കര്‍ ബാവ

49. ശറഫുദ്ദീന്‍

ഇ ടി സെയ്‌നുദ്ദീന്‍

50. സെയ്ഫുര്‍റഹ്മാന്‍

60. ശാദുലി അബ്ദുല്‍ കരിം

63. തന്‍വീര്‍ മുഹമ്മദ് അക്ബര്‍

69. അമീന്‍ അയ്യൂബ്

70. മുബീന്‍ ഷാക്കൂര്‍

75. അലാംസാബ് അഫ്രീദി

78. തൗസീഫ് സാഗിര്‍ അഹമ്മദ്

ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടവര്‍:

20. അതീഖുര്‍റഹ്മാന്‍ അബ്ദുല്‍ കരിം ഹാജി

21. മെഹന്തി ഹസന്‍

22. ഇമ്രാന്‍ അഹമ്മദ് സിറാജ് അഹമ്മദ്

26. മുഹമ്മദ് അലി മൊഹര്‍റം അലി

30. ശാദുലി അബ്ദുല്‍ കരിം

35. റാഫിയുദ്ദീന്‍ കപാഡിയ

43. അനീക് ഷഫീഖ്

46. മുഹമ്മദ് നൗഷാദ്

59. മുഹമ്മദ് അന്‍സാര്‍

66. മുഹമ്മദ് ഷഫീഖ് അബ്ദുല്‍ ബാരി

74. അബ്രാര്‍ ബാബുഖാന്‍ മണിയാര്‍

Next Story

RELATED STORIES

Share it