Sub Lead

ഇടിച്ചു നിരത്തല്‍ നിര്‍ത്താതെ ഗുജറാത്ത്; ഹിമന്ത് നഗറില്‍ ഒഴിപ്പിക്കല്‍

ഹിമന്ത നഗര്‍ നഗരത്തിലെ ചപ്പരിയ പ്രദേശത്താണ് ഇന്ന് ഇടിച്ചു നിരത്തല്‍ ആരംഭിച്ചത്. ഈ പ്രദേശത്ത് നിരവധി അനധികൃത കയ്യേറ്റങ്ങളുണ്ടെന്നാണ് നഗരസഭ അവകാശപ്പെടുന്നത്.

ഇടിച്ചു നിരത്തല്‍ നിര്‍ത്താതെ ഗുജറാത്ത്; ഹിമന്ത് നഗറില്‍ ഒഴിപ്പിക്കല്‍
X

ഹിമന്ത്‌നഗര്‍: രാം നവമി സംഘര്‍ഷത്തിന് പിന്നാലെ ആരംഭിച്ച ഇടിച്ചു നിരത്തല്‍ നടപടിയുമായി ഗുജറാത്ത് സര്‍ക്കാര്‍ മുന്നോട്ട്. ഹിമന്ത് നഗറിലെ അനധികൃത കയ്യേറ്റങ്ങള്‍ ഇടിച്ചു നിരത്തല്‍ ആരംഭിച്ചു. രാമ നവമി ദിനത്തില്‍ ഹിന്ദുത്വ ആക്രമണം നടന്ന പ്രദേശമാണ് ഇത്. ജഹാംഗിര്‍പുരിയില്‍ നോര്‍ത്ത് ഡല്‍ഹി കോര്‍പറേഷന്റെ സമാന രീതിയിലുള്ള ഇടിച്ചു നിരത്തല്‍ നടപടി സുപ്രിംകോടതി തടഞ്ഞിരുന്നു.

ഹിമന്ത നഗര്‍ നഗരത്തിലെ ചപ്പരിയ പ്രദേശത്താണ് ഇന്ന് ഇടിച്ചു നിരത്തല്‍ ആരംഭിച്ചത്. ഈ പ്രദേശത്ത് നിരവധി അനധികൃത കയ്യേറ്റങ്ങളുണ്ടെന്നാണ് നഗരസഭ അവകാശപ്പെടുന്നത്. എന്നാല്‍ ന്യൂനപക്ഷങ്ങളുടെ വീടുകളും കെട്ടിടങ്ങളുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു.

വന്‍ പോലിസ് സന്നാഹത്തോടെയാണ് മുന്‍സിപ്പാലിറ്റി അധികൃതര്‍ ഇടിച്ചുനിരത്തല്‍ നടപടികള്‍ക്ക് എത്തിയത്. ഏപ്രില്‍ പത്തിന് രാമ നവമി ഘോഷയാത്രക്കിടെയൊണ് ഈ പ്രദേശത്ത് മുസ്‌ലിംകള്‍ക്കു നേരെ ആക്രമണമുണ്ടായത്.നേരത്തെ, ഖംബത് മേഖലയില്‍ മുസ്‌ലിംകളുടെ വീടുകളും കെട്ടിടങ്ങളും ആനന്ദ് ജില്ലാ ഭരണകൂടം ഇടിച്ചു നിരത്തിയിരുന്നു.

Next Story

RELATED STORIES

Share it