അര്‍ണബ് ഗോസ്വാമിയെ ട്രോളിയ കുനാല്‍ കംറയെ വിലക്കി ഇന്‍ഡിഗോയും എയര്‍ ഇന്ത്യയും

അര്‍ണബ് ഗോസ്വാമിയെ ട്രോളിയ കുനാല്‍ കംറയെ വിലക്കി ഇന്‍ഡിഗോയും എയര്‍ ഇന്ത്യയും

ന്യൂഡല്‍ഹി: റിപബ്ലിക് ടിവി അവതാരകന്‍ അര്‍ണബ് ഗോസ്വാമിയെ വിമാനത്തില്‍ വച്ച് ചോദ്യം ചെയ്ത സ്റ്റാന്റ് അപ് കൊമേഡിയന്‍ കുനാല്‍ കംറയ്ക്കു ഇന്‍ഡിഗോ, എയര്‍ ഇന്ത്യ വിമാന കമ്പനികള്‍ യാത്രാ വിലക്ക് ഏര്‍പ്പെടുത്തി. എന്നാല്‍ വില്‍ക്കാല്‍ പോവുന്ന എയര്‍ ഇന്ത്യയുടെ വിലക്കിനെ കുറിച്ചോര്‍ത്ത് ചിരിയാണ് വരുന്നതെന്ന് കുനാല്‍ കംറ പ്രതികരിച്ചു.

നിങ്ങള്‍ ഒരു ഭീരുവാണോ, മാധ്യമപ്രവര്‍ത്തകനാണോ, ദേശീയവാദിയാണോ, പറയൂ മിസ്റ്റര്‍ അര്‍ണാബ്, പ്രേക്ഷകര്‍ക്ക് അതറിയണം, എന്നായിരുന്നു കംറയുടെ ചോദ്യം. ഇന്‍ഡിഗോ വിമാനത്തില്‍ വച്ചായിരുന്നു സംഭവം. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ഇന്‍ഡിഗോ കുനാലിനു യാത്രാവിലക്ക് ഏര്‍പ്പെടുത്തി. പിന്നാലെ എയര്‍ ഇന്ത്യയും വിലക്കേര്‍പ്പെടുത്തി. നന്ദിയുണ്ട് ഇന്‍ഡിഗോ, ആറ് മാസത്തേക്ക് യാത്രകളൊക്കെ നിരോധിച്ചതിന് നിങ്ങളോട് കടപ്പെട്ടിരിക്കുന്നുവെന്നാണ് കംറ ഇന്‍ഡിഗോയോട് പ്രതികരിച്ചത്. മോദിജി എയര്‍ ഇന്ത്യ ചിലപ്പോള്‍ എന്നെന്നേക്കുമായി നിരോധിക്കാനും സാധ്യതയുണ്ടെന്നും കംറ പരിഹസിച്ചു.

മുംബൈയില്‍ നിന്നും ലഖ്‌നോവിലേക്കുള്ള യാത്രയ്ക്കിടെയാണ് കുനാല്‍ ചോദ്യങ്ങളുമായി അര്‍ണബ് ഗോസ്വാമിയെ സമീപിച്ചത്. അര്‍ണബിന്റെ പരിപാടിയില്‍ ജാതി വിവേചനം നേരിട്ട് ആത്മഹത്യ ചെയ്ത രോഹിത് വെമുലയുടെ അമ്മ രാധിക വെമുലയുടെ ജാതി ചര്‍ച്ച ചെയ്തതിനു വേണ്ടിയാണ് താന്‍ ഇങ്ങനെ ഒരു വീഡിയോ ചെയ്യുന്നതെന്നും ഇത്തിരിയെങ്കെിലും മനുഷ്യത്വം ഹൃദയത്തിലുണ്ടെങ്കില്‍ രോഹിതിന്റെ ആത്മഹത്യാ കുറിപ്പ് വായിക്കണമെന്നും വീഡിയോയില്‍ കുനാല്‍ പറയുന്നുണ്ട്. താന്‍ തെറ്റൊന്നും ചെയ്തില്ലെന്നും റിപ്പബ്ലിക് ടിവിയുടെ മാധ്യമപ്രവര്‍ത്തകര്‍ എങ്ങനെയാണോ മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് ആക്രമിച്ചു കയറുന്നത്, അതുപോലെ താനും ചെയ്തു നോക്കി എന്നേയുള്ളൂവെന്നും കുനാല്‍ വിശദീകരിച്ചു. ഇക്കാര്യത്തില്‍ തനിക്ക് ദുഖം തോന്നില്ലെന്നും തന്നോട് ക്ഷമിക്കണമെന്നും അദ്ദേഹം പറയുന്നു. അതേസമയം കുനാലിനു സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സിവില്‍ ഏവിയേഷന്‍ മന്ത്രി ഹര്‍ദീപ് സിങ് പുരി മറ്റെല്ലാ വിമാനക്കമ്പനികള്‍ക്കും നിര്‍ദേശം നല്‍കിയതായി റിപോര്‍ട്ടുകളുണ്ട്.RELATED STORIES

Share it
Top