Sub Lead

യുഎസ് തടവുകാരെ മോചിപ്പിച്ച് അഫ്ഗാനിസ്താന്‍ സര്‍ക്കാര്‍

യുഎസ് തടവുകാരെ മോചിപ്പിച്ച് അഫ്ഗാനിസ്താന്‍ സര്‍ക്കാര്‍
X

കാബൂള്‍: അഫ്ഗാനിസ്താനില്‍ ദുരൂഹസാഹചര്യത്തില്‍ കണ്ടതിനെ തുടര്‍ന്ന് പിടികൂടിയ രണ്ട് യുഎസ് പൗരന്‍മാരെ അഫ്ഗാനിസ്താന്‍ സര്‍ക്കാര്‍ മോചിപ്പിച്ചു. 2022ല്‍ പിടികൂടിയ റയാന്‍ കോര്‍ബറ്റ്, വില്യം മക്കെന്റി എന്നിവരെയാണ് മോചിപ്പിരിക്കുന്നത്. പകരമായി മുതിര്‍ന്ന താലിബാന്‍ നേതാവായ ഖാന്‍ മുഹമ്മദിനെ യുഎസ് സര്‍ക്കാര്‍ വിട്ടുനല്‍കി. അഫ്ഗാനിസ്താനിലെ നാന്‍ഗര്‍ഹാര്‍ പ്രവിശ്യയില്‍ നടന്ന യുദ്ധത്തിലാണ് ഖാന്‍ മുഹമ്മദിനെ യുഎസ് സൈന്യം പിടികൂടിയിരുന്നത്. തുടര്‍ന്ന് യുഎസില്‍ കൊണ്ടുപോയി. കാലിഫോണിയ കോടതി 2008ല്‍ ഇയാളെ ഇരട്ടജീവപര്യന്തത്തിന് ശിക്ഷിച്ചു. മിസൈലുകള്‍ ഉപയോഗിച്ച് അഫ്ഗാനിസ്താനിലെ യുഎസ് സൈനികരെ കൊലപ്പെടുത്തി എന്നതായിരുന്നു കുറ്റം.

യുഎസ് മോചിപ്പിച്ചതിനെ തുടര്‍ന്ന് ഖാന്‍ മുഹമ്മദ് നാന്‍ഗര്‍ഹാറിലെ വീട്ടിലെത്തി. അഫ്ഗാനിസ്താന്‍ വിദേശകാര്യ വക്താവ് ഹാഫിസ് സിയ അഹമദ് തകല്‍ ഖാന്‍ മുഹമ്മദിനെ വീട്ടിലെത്തി സന്ദര്‍ശിച്ചു. അതിനിടെ അഫ്ഗാനിസ്താന്‍ അഭ്യന്തരമന്ത്രി സിറാജുദ്ദീന്‍ ഹഖാനി യുഎഇ സന്ദര്‍ശനം തുടങ്ങി. യുഎസ് സര്‍ക്കാര്‍ 85 കോടി രൂപ തലയ്ക്ക് വിലയിട്ട അഫ്ഗാന്‍ നേതാവാണ് സിറാജുദ്ദീന്‍.

Next Story

RELATED STORIES

Share it