Sub Lead

താലിബാന് കീഴില്‍ അഫ്ഗാന്‍ പെണ്‍കുട്ടികള്‍ സ്‌കൂളുകളിലേക്ക് തിരിച്ചെത്തി തുടങ്ങി

താലിബാന് കീഴില്‍ അഫ്ഗാന്‍ പെണ്‍കുട്ടികള്‍ സ്‌കൂളുകളിലേക്ക് തിരിച്ചെത്തി തുടങ്ങി
X

കാബൂള്‍: താലിബാന്‍ അധികാരം പിടിച്ചെടുത്തതിന് ശേഷം അഫ്ഗാന്‍ പെണ്‍കുട്ടികള്‍ സ്‌കൂളുകളിലേക്ക് തിരിച്ചെത്തി തുടങ്ങി. താലിബാന്‍ അധികാരത്തിലെത്തിയാല്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം നിരോധിക്കും എന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടയിലാണ് അഫ്ഗാന്‍ പെണ്‍കുട്ടികള്‍ സ്‌കൂളുകളില്‍ പഠനം ആരംഭിച്ചത്. പടിഞ്ഞാറന്‍ അഫ്ഗാന്‍ സിറ്റിയായ ഹെറാത്തിലെ സ്‌കൂളിലാണ് പെണ്‍കുട്ടികള്‍ എത്തിയത്.


സ്‌കൂളുകള്‍ തുറന്നതോടെ വിദ്യാര്‍ഥിനികള്‍ വരാന്തയിലും സ്‌കൂള്‍ മുറ്റത്തും കൂട്ടംകൂടിയിരുന്ന് സംസാരിക്കുന്ന കാഴ്ച്ച അഫ്ഗാനില്‍ സംഘര്‍ഷത്തിന് ശേഷം സമാധാനം തിരിച്ചെത്തിയ പ്രതീതി സൃഷ്ടിക്കുന്നതാണ്.



താലിബാന്‍ അധികാരം ഏറ്റെടുത്തതിന് തൊട്ടടുത്ത ദിവസം എഎഫ്പി കാമാറാമാന്‍ പകര്‍ത്തിയ ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. 'മറ്റു രാജ്യങ്ങളിലെ പോലെ ഞങ്ങളും വികസനം ആഗ്രഹിക്കുന്നു'. വിദ്യാര്‍ഥിനി റുഖിയ പറഞ്ഞു.


'താലിബാന്‍ സുരക്ഷ ഒരുക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. യുദ്ധമല്ല, സമാധാനാണ് ഞങ്ങളുടെ രാജ്യത്തിന് വേണ്ടത്'. വിദ്യാര്‍ഥിനി കൂട്ടിച്ചേര്‍ത്തു. പെണ്‍കുട്ടികളും യുവതികളും തെരുവുകളില്‍ സ്വാതന്ത്ര്യമായി സഞ്ചരിക്കുന്നതും സ്‌കൂളുകളിലും കോളജിലും പോകുന്നതും കാണാമെന്ന് അല്‍ ജസീറ റിപ്പോര്‍ട്ടില്‍ പറയുന്നു.

Next Story

RELATED STORIES

Share it