Sub Lead

പ്രണയബന്ധം തകര്‍ന്നാല്‍ ബലാല്‍സംഗ നിയമം ദുരുപയോഗം ചെയ്യരുത്: ഡല്‍ഹി ഹൈക്കോടതി

പ്രണയബന്ധം തകര്‍ന്നാല്‍ ബലാല്‍സംഗ നിയമം ദുരുപയോഗം ചെയ്യരുത്: ഡല്‍ഹി ഹൈക്കോടതി
X

ന്യൂഡല്‍ഹി: പ്രണയബന്ധങ്ങള്‍ തകര്‍ന്ന ശേഷം മുതിര്‍ന്നവര്‍ പീഡനക്കേസുകള്‍ നല്‍കരുതെന്ന് ഡല്‍ഹി ഹൈക്കോടതി. തകര്‍ന്ന ബന്ധത്തിന് ക്രിമിനല്‍ നിറം നല്‍കരുതെന്ന് ജസ്റ്റിസ് സ്വരണ കാന്ത ശര്‍മ പറഞ്ഞു. '' വിദ്യാഭ്യാസമുള്ള സ്വതന്ത്രയായ മുതിര്‍ന്ന സ്ത്രീ പരസ്പര സമ്മതത്തോടെയുള്ള ബന്ധം തകരുമ്പോള്‍ പീഡന പരാതി നല്‍കരുത്. പ്രണയബന്ധങ്ങളിലെ പ്രശ്‌നങ്ങളെ ഇരുവിഭാഗവും സെന്‍സിറ്റീവായും ക്ഷമയോടെയും കൈകാര്യം ചെയ്യണം. കേസുമായി നടക്കരുത്.''-കോടതി പറഞ്ഞു. പ്രണയബന്ധം തകര്‍ന്നതിന് ശേഷം മുന്‍ കാമുകി തന്നെ പീഡനക്കേസില്‍ കുടുക്കിയെന്ന് ആരോപിച്ച് ഒരു യുവാവ് നല്‍കിയ ഹരജിയാണ് ഹൈക്കോടതി പരിഗണിച്ചത്. ഈ കേസ് റദ്ദാക്കിയാണ് ഹൈക്കോടതി മുന്‍നിലപാട് ആവര്‍ത്തിച്ചത്.

Next Story

RELATED STORIES

Share it