Sub Lead

എഡിജിപി വിജയ് സാഖറെയുടെ വാദം പൊളിയുന്നു; സുബൈർ വധത്തിൽ ഒരാൾ കൂടി കസ്റ്റഡിയിൽ

നാലിലധികം ആളുകൾ കൃത്യത്തിൽ പങ്കെടുത്തെന്ന കേസിലെ പ്രധാന ദൃക്സാക്ഷിയായ സുബൈറിൻ്റെ പിതാവിൻ്റെ മൊഴി നിലനിൽക്കെയായിരുന്നു വിജയ് സാഖറെയുടെ അതിരുകടന്ന പരസ്യ പ്രഖ്യാപനം.

എഡിജിപി വിജയ് സാഖറെയുടെ വാദം പൊളിയുന്നു; സുബൈർ വധത്തിൽ ഒരാൾ കൂടി കസ്റ്റഡിയിൽ
X

പാലക്കാട്: പോപുലർ ഫ്രണ്ട് ഏരിയാ പ്രസിഡന്റ് സുബൈറിനെ ആർഎസ്എസുകാർ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി കസ്റ്റഡിയിൽ. കസ്റ്റഡിയിലുള്ളയാളുടെ രാഷ്ട്രീയ ബന്ധമോ പേര് വിവരമോ പുറത്തുവിടാൻ പോലിസ് തയ്യാറായിട്ടില്ല. ​ഗൂഡാലോചനയിൽ പങ്കെടുത്തയാളാണെന്നാണ് പോലിസിൽ നിന്ന് ലഭിക്കുന്ന വിവരം.

ഇതോടെ അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന എഡിജിപി വിജയ് സാഖറെയുടെ വാദം പൊളിയുകയാണ്. 2022 ഏപ്രിൽ 19 ന് വിജയ് സാഖറെ മാധ്യമങ്ങളോട് പറഞ്ഞ കാര്യങ്ങളിൽ മാറ്റമുണ്ടായതോടെ അദ്ദേഹത്തിന്റെ വാദങ്ങൾ പൊളിഞ്ഞു എന്നുവേണം കരുതാൻ. കേസിൽ മൂന്ന് പേരാണ് പ്രതികൾ എന്നും ഇവർ മാത്രമാണ് ഗൂഡാലോചന നടത്തി സുബൈറിനെ വധിച്ചതെന്നുമായിരുന്നു അദ്ദേഹം മാധ്യമങ്ങളോട് അന്ന് പ്രതികരിച്ചത്.

നാലിലധികം ആളുകൾ കൃത്യത്തിൽ പങ്കെടുത്തെന്ന കേസിലെ പ്രധാന ദൃക്സാക്ഷിയായ സുബൈറിൻ്റെ പിതാവിൻ്റെ മൊഴി നിലനിൽക്കെയായിരുന്നു വിജയ് സാഖറെയുടെ അതിരുകടന്ന പരസ്യ പ്രഖ്യാപനം. സുബൈറിനെ ഇടിച്ചിട്ട വാഹനത്തിൽ രണ്ട് പേരാണ് ഉണ്ടായതെന്നും കേസിലെ മൂന്നാം പ്രതി മറ്റൊരു കാറുമായി എത്തിയാണ് സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടതെന്നുമാണ് പോലിസ് മാധ്യമങ്ങൾക്ക് നൽകിയ വിവരം.

പിന്നീട് കൊലപാതകം നടത്തിയ ക്രിമിനലുകൾ രണ്ടാമത് രക്ഷപ്പെട്ട കാർ കഞ്ചിക്കോട് ഉപേക്ഷിച്ച് മറ്റൊരു വാഹനത്തിൽ രക്ഷപ്പെട്ടു എന്ന് പോലിസ് തന്നെ പിന്നീട് പറഞ്ഞിരുന്നെങ്കിലും അന്വേഷണ ചുമതലയുള്ള വിജയ് സാഖറെ ഇതൊക്കെ നിഷേധിച്ചുകൊണ്ടുള്ള നിലപാടായിരുന്നു സ്വീകരിച്ചത്.

Next Story

RELATED STORIES

Share it