Sub Lead

രാജ്യം കുത്തകകളുടെ കൈകളിലേക്ക്; മംഗലാപുരം വിമാനത്താവളം അദാനി ഗ്രൂപ്പ് ഏറ്റെടുത്തു

അന്താരാഷ്ട്ര വിമാനത്താവളം സ്വകാര്യവത്കരിക്കുകയെന്ന കേന്ദ്രസര്‍ക്കാരിന്റെ പദ്ധതി പ്രകാരം ഒക്ടോബര്‍ 31 ശനിയാഴ്ചയാണ് അദാനി ഗ്രൂപ്പ് ഓഫ് കമ്പനി വിമാനത്താവളത്തിന്റെ മാനേജ്‌മെന്റ് ഏറ്റെടുത്തത്.

രാജ്യം കുത്തകകളുടെ കൈകളിലേക്ക്; മംഗലാപുരം വിമാനത്താവളം അദാനി ഗ്രൂപ്പ് ഏറ്റെടുത്തു
X

ബജ്‌പെ: രാജ്യത്തെ വിമാനത്താവളങ്ങള്‍ ഒന്നോന്നായി അദാനിയുടെ കൈപ്പിടിയിലേക്ക്. അദാനി ഗ്രൂപ്പ് ഓഫ് കമ്പനി മംഗളൂരു ബജ്‌പെ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പ് ഏറ്റെടുത്തു. അന്താരാഷ്ട്ര വിമാനത്താവളം സ്വകാര്യവത്കരിക്കുകയെന്ന കേന്ദ്രസര്‍ക്കാരിന്റെ പദ്ധതി പ്രകാരം ഒക്ടോബര്‍ 31 ശനിയാഴ്ചയാണ് അദാനി ഗ്രൂപ്പ് ഓഫ് കമ്പനി വിമാനത്താവളത്തിന്റെ മാനേജ്‌മെന്റ് ഏറ്റെടുത്തത്.

ഒക്ടോബര്‍ 30ന് വെള്ളിയാഴ്ച അര്‍ദ്ധരാത്രി മുതല്‍ അദാനി ഗ്രൂപ്പ് വിമാനത്താവളത്തിന്റെ നടത്തിപ്പ് ഏറ്റെടുത്തു. ശനിയാഴ്ച്ച കൈമാറ്റ പ്രക്രിയ ഔദ്യോഗികമായി പ്രഖ്യാപിച്ചു. അദാനി ഗ്രൂപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ ശനിയാഴ്ച മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തി.

പൂജ കഴിഞ്ഞ് വിമാനത്താവള മാനേജ്‌മെന്റ് കൈമാറും. കൊറോണ വൈറസ് പകര്‍ച്ചാവ്യാധിയുടെ പശ്ചാത്തലത്തില്‍ വളരെ കുറച്ച് പേര്‍ മാത്രമേ പരിപാടിയില്‍ പങ്കെടുക്കൂ എന്ന് അറിയിച്ചിട്ടുണ്ട്.

വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറുമെങ്കിലും എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയും അദാനി ഗ്രൂപ്പും ഒരു വര്‍ഷത്തേക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കും. സംയുക്ത പ്രവര്‍ത്തനത്തിന്റെ ഈ ഒരു വര്‍ഷത്തില്‍ പണ കൈമാറ്റം, വിമാനത്താവളത്തിലെ വാണിജ്യ പ്രവര്‍ത്തനങ്ങള്‍, ലാഭനഷ്ടം എന്നിവ അദാനി ഗ്രൂപ്പ് പരിശോധിക്കും. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ വിമാനങ്ങളുടെ വരവിനും പുറപ്പെടലിനും മുന്‍ഗണന നല്‍കുകയും മുഴുവന്‍ സംവിധാനത്തിലും ഡയറക്ടറുടെ പങ്ക് ഏറ്റെടുക്കുകയും ചെയ്യും.

ഒരു വര്‍ഷത്തിനുശേഷവും വിമാനങ്ങളുടെ വരവും പുറപ്പെടലും എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ നിയന്ത്രിക്കും. ഇതിനര്‍ത്ഥം എയര്‍ ട്രാഫിക് കണ്‍ട്രോള്‍ (എ ടി സി), കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് നാവിഗേഷന്‍ സെന്റര്‍ എന്നിവ എയര്‍പോര്‍ട്ട് അതോറിറ്റി പരിപാലിക്കും. സെക്യൂരിറ്റി, എയര്‍ലൈന്‍ സ്റ്റാഫ് ഒഴികെ, ടെര്‍മിനല്‍ കെട്ടിടം, റണ്‍വേ, ഇലക്ട്രിക്കല്‍, സിവില്‍ വര്‍ക്ക് എന്നിവ അദാനി ഗ്രൂപ്പ് കൈകാര്യം ചെയ്യും.

തിരുവനന്തപുരം രാജ്യാന്തര വിമാനത്താവള നടത്തിപ്പും അദാനി ഗ്രൂപ്പിനാണ് ലഭിച്ചിട്ടുള്ളത്. സംസ്ഥാന സര്‍ക്കാര്‍ വിമാനത്താവളം ഏറ്റെടുക്കാന്‍ താല്‍പ്പര്യപ്പെടുകയും ലേല നടപടികളില്‍ പങ്കെടുക്കുകയും ചെയ്തുവെങ്കിലും അദാനി ഗ്രൂപ്പ് കൂടുതല്‍ തുകയ്ക്ക് ലേലം ഉറപ്പിക്കുകയായിരുന്നു.

Next Story

RELATED STORIES

Share it