നടി ആക്രമിക്കപ്പെട്ട കേസ്: മഞ്ജുവാര്യരുടെ മൊഴിയെടുത്തു
കേസുമായി ബന്ധപ്പെട്ട് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ അന്വേഷണ സംഘത്തിന് കൈമാറിയിട്ടള്ള ദിലീപിന്റെ അടക്കമുള്ളവരുടെ ശബ്ദ സാമ്പിളുകളും മഞ്ജു വാര്യരെ അന്വേഷണ സംഘം കേള്‍പ്പിച്ചു.ഇതും മഞ്ജു വാര്യര്‍ തിരിച്ചറിഞ്ഞുവെന്നാണ് വിവരം

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായി ദിലീപിന്റെ മുന്‍ ഭാര്യയും നടിയുമായ മഞ്ജു വാര്യരുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. കൊച്ചിയില്‍ വെച്ചായിരുന്നു മൊഴിയെടുക്കല്‍ നടന്നത്. കേസുമായി ബന്ധപ്പെട്ട് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ അന്വേഷണ സംഘത്തിന് കൈമാറിയിട്ടള്ള ദിലീപിന്റെ അടക്കമുള്ളവരുടെ ശബ്ദ സാമ്പിളുകളും മഞ്ജു വാര്യരെ അന്വേഷണ സംഘം കേള്‍പ്പിച്ചു.ഇതും മഞ്ജു വാര്യര്‍ തിരിച്ചറിഞ്ഞുവെന്നാണ് വിവരം.ദിലീപിന്റെ സഹോദരന്‍ അനൂപ്,സഹോദരി ഭര്‍ത്താവ് സുരാജ് എന്നിവരുടെ ശബ്ദസാമ്പിളുകളും അന്വേഷണ സംഘം മഞ്ജുവാര്യരെ തിരിച്ചറിയുന്നതിനായി കേള്‍പ്പിച്ചുവെന്നാണ് അറിയുന്നത്.
സിനിമാ മേഖലയിലുള്ള ദിലീപിന്റെ സുഹൃത്തുക്കളെയടക്കം നേരത്തെ ദിലിപീന്റെ ശബ്ദസാമ്പിളുകള്‍ കേള്‍പ്പിച്ച് അന്വേഷണ സംഘം സ്ഥീരീകരണം നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് ദിലീപിന്റെ മുന്‍ഭാര്യയായ മഞ്ജുവാര്യരെയും ദിലീപിന്റെ ശബ്ദസാമ്പിളുകള്‍ കേള്‍പ്പിച്ച് സ്ഥിരീകരണം നടത്തിയിരിക്കുന്നത്.കേസില്‍ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവനെ അന്വേഷണ സംഘം നാളെ ചോദ്യം ചെയ്യും.ചോദ്യം ചെയ്യലിന് നാളെ ഹാജരാകണമെന്നാവശ്യപ്പെട്ട് നേരത്തെ ക്രൈംബ്രാഞ്ച് കാവ്യമാധാവന് നോട്ടീസ് നല്‍കിയിരുന്നുവെങ്കിലും ഇവര്‍ സ്ഥലത്തില്ലായിരുന്നു.തുടര്‍ന്ന് ഇവര്‍ തിരിച്ചെത്തിയതിനെ തുടര്‍ന്നാണ് നാളെ ഹാജരാകാന്‍ ക്രൈംബ്രാഞ്ച് നിര്‍ദ്ദേശം നല്‍കിയത്.
സംവിധായകന്‍ ബാലചന്ദ്രകുമാര്‍ കൈമാറിയ ശബ്ദസാമ്പിളുകളില്‍ കാവ്യാമാധവനെക്കുറിച്ച് പരമാര്‍ശം ഉണ്ട്. ഇതേ തുടര്‍ന്നാണ് കാവ്യയെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചത്.കാവ്യാമാധനെ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് കഴിഞ്ഞ ദിവസം അന്വേഷണ സംഘം പ്രോസിക്യൂഷന്‍ വഴി കോടതിയെ അറിയിച്ചിരുന്നു.
RELATED STORIES
പശുവിനെ മേയ്ക്കുന്നതിനിടെ കാട്ടാന ആക്രമണം; കര്ഷകന് മരിച്ചു
23 Sep 2023 5:13 PM GMTതിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് ശശി തരൂര്‍
23 Sep 2023 2:37 PM GMTസിഖ് ഫോര്‍ ജസ്റ്റിസ് തലവനെതിരെ നടപടിയുമായി എന്‍ഐഎ
23 Sep 2023 12:20 PM GMTനൂഹ് ദുരിത ബാധിത പ്രദേശങ്ങളുടെ പുനരധിവാസത്തിന് ധന സഹായവുമായി...
23 Sep 2023 12:08 PM GMTമന്ത്രി വീണാ ജോര്‍ജിനെതിരായ അധിക്ഷേപം: കെ എം ഷാജിക്കെതിരേ കേസ്
23 Sep 2023 10:48 AM GMTപിണങ്ങിപ്പോയി എന്നത് മാധ്യമസൃഷ്ടി; വിശദീകരണവുമായി മുഖ്യമന്ത്രി
23 Sep 2023 10:39 AM GMT