ഭീമ കൊറേഗാവ് കേസ്: പ്രഫ. ഹനി ബാബു ഉള്‍പ്പെടെ എട്ടു പേര്‍ക്കെതിരേ എന്‍ഐഎ കുറ്റപത്രം
അക്കാദമിക് പണ്ഡിതനായ ആനന്ദ് തെല്‍തുംബെ, ആക്ടിവിസ്റ്റ് ഗൗതം നവ്‌ലാഖ, കബീര്‍ കലാ മഞ്ച് സാസ്‌കാരിക സംഘടനയിലെ അംഗങ്ങളായ സാഗര്‍ ഗോര്‍ഖെ, രമേശ് ഗയ്‌ചോര്‍, ജ്യോതി ജഗ്താപ്, മലയാളികളായ ഝാര്‍ഖണ്ഡ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജെസ്യൂട്ട് പുരോഹിതനും ആദിവാസി അവകാശ പ്രവര്‍ത്തകനുമായ ഫാദര്‍ സ്റ്റാന്‍ സ്വാമി, ഡല്‍ഹി യൂനിവേഴ്‌സിറ്റി അസോസിയേറ്റ് പ്രഫസര്‍ ഹനി ബാബു എന്നിവരെയും സിപിഐ മാവോയിസ്റ്റ് പ്രവര്‍ത്തകനെന്ന് ആരോപിക്കപ്പെടുന്ന ഒളിവിലുള്ള മിലിന്ദ് ടെല്‍തുംബെയെ എന്നിവരെ പ്രതിചേര്‍ത്താണ് എന്‍ഐഎ ഉപ കുറ്റപത്രം സമര്‍പ്പിച്ചത്.

മുംബൈ: എല്‍ഗാര്‍ പരിഷത്ത്-ഭീമ കൊറേഗാവ് കേസില്‍ എട്ടു പേര്‍ക്കെതിരേ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) മുംബൈ കോടതിയില്‍ ഉപ കുറ്റപത്രം സമര്‍പ്പിച്ചു. അക്കാദമിക് പണ്ഡിതനായ ആനന്ദ് തെല്‍തുംബെ, ആക്ടിവിസ്റ്റ് ഗൗതം നവ്‌ലാഖ, കബീര്‍ കലാ മഞ്ച് സാസ്‌കാരിക സംഘടനയിലെ അംഗങ്ങളായ സാഗര്‍ ഗോര്‍ഖെ, രമേശ് ഗയ്‌ചോര്‍, ജ്യോതി ജഗ്താപ്, മലയാളികളായ ഝാര്‍ഖണ്ഡ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജെസ്യൂട്ട് പുരോഹിതനും ആദിവാസി അവകാശ പ്രവര്‍ത്തകനുമായ ഫാദര്‍ സ്റ്റാന്‍ സ്വാമി, ഡല്‍ഹി യൂനിവേഴ്‌സിറ്റി അസോസിയേറ്റ് പ്രഫസര്‍ ഹനി ബാബു എന്നിവരെയും സിപിഐ മാവോയിസ്റ്റ് പ്രവര്‍ത്തകനെന്ന് ആരോപിക്കപ്പെടുന്ന ഒളിവിലുള്ള മിലിന്ദ് ടെല്‍തുംബെയെ എന്നിവരെ പ്രതിചേര്‍ത്താണ് എന്‍ഐഎ ഉപ കുറ്റപത്രം സമര്‍പ്പിച്ചത്. ജനുവരിയില്‍ പൂനെ പോലിസില്‍ നിന്ന് അന്വേഷണം ഏറ്റെടുത്തശേഷം എന്‍ഐഎ സമര്‍പ്പിക്കുന്ന ആദ്യ കുറ്റപത്രമാണിത്.
കേസില്‍ നേരത്തേ അറസ്റ്റിലായ സുരേന്ദ്ര ഗാഡ്‌ലിംഗ്, മഹേഷ് റാവുത്ത്, സുധീര്‍ ധവാലെ, റോണ വില്‍സണ്‍, അരുണ്‍ ഫെറേയ്‌റ, വെര്‍ണോണ്‍ ഗോണ്‍സാല്‍വസ്, പി വരവര റാവു, ഷോമ സെന്‍, സുധ ഭരദ്വാജ് എന്നിവര്‍ക്കെതിരേ പൂനെ പോലിസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. വ്യാഴാഴ്ചയാണ് 83കാരനായ സ്റ്റാന്‍ സ്വാമിയെ അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച ഉച്ചയോടെ മുംബൈയിലെത്തിച്ച് കോടതിയില്‍ ഹാജരാക്കി. ഇദ്ദേഹത്തെ ഒക്ടോബര്‍ 23 വരെ കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. തലോജ സെന്‍ട്രല്‍ ജയിലിലേക്കാണ് അദ്ദേഹത്തെ മാറ്റിയത്.
2017 ഡിസംബര്‍ 31ന് എല്‍ഗാര്‍ പരിഷത്ത് എന്ന പേരില്‍ ശനിവര്‍ വാഡയില്‍ സംഘടിപ്പിച്ച പരിപാടിയുമായി ബന്ധപ്പെട്ട് പൂനെയില്‍ 2018 ജനുവരി എട്ടിന് സമര്‍പ്പിച്ച എഫ്‌ഐആറിലാണ് കേസ്. മാവോവാദി പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചതെന്ന് ആരോപിച്ചായിരുന്നു പൂനെ പോലിസിന്റെ നടപടി. ബ്രിട്ടീഷ് സൈന്യം വിജയിച്ച ഭീമ കൊരേഗാവ് യുദ്ധത്തിന്റെ 200ാം വാര്‍ഷികത്തിന്റെ ഓര്‍മയ്ക്കായി ദലിത് സമുദായാംഗങ്ങള്‍ ഒത്തുചേര്‍ന്ന ഭീമ കൊരെഗാവില്‍ 2018 ജനുവരി 1 ന് നടന്ന അക്രമസംഭവങ്ങള്‍ക്ക് കാരണമായത് എല്‍ഗാര്‍ പരിഷത്ത് യോഗമാണെന്നാണ് കുറ്റപത്രം പറയുന്നത്.
RELATED STORIES
ഹാത്റസ് യുഎപിഎ കേസ്: റഊഫ് ശരീഫ് ജയില്‍മോചിതനായി
29 Sep 2023 3:07 PM GMTരാഷ്ട്രപതിയുടെ അംഗീകാരം; വനിതാ സംവരണ ബില്ല് നിയമമായി
29 Sep 2023 2:16 PM GMTവീരപ്പന് വേട്ടയുടെ പേരില്‍ നടന്ന കൂട്ട ബലാത്സംഗ കേസ്; 215...
29 Sep 2023 9:12 AM GMTകാവേരി പ്രശ്നം; കര്‍ണാടക ബന്ദിനെ തുടര്‍ന്ന് റദ്ദാക്കിയത് 44...
29 Sep 2023 8:48 AM GMTതമിഴ്നാട്ടില്‍ എംജിആര്‍ പ്രതിമയില്‍ കാവി ഷാളണിയിച്ചു; പ്രതിഷേധം
28 Sep 2023 3:06 PM GMTമുസ് ലിം എംപിക്കെതിരായ തീവ്രവാദി പരാമര്‍ശം; എംപിമാരുടെ പരാതി...
28 Sep 2023 2:23 PM GMT