കണ്ണൂര്‍ തളിപ്പറമ്പില്‍ കോടതി ജീവനക്കാരിക്കുനേരെ ആസിഡ് ആക്രമണം; കോളജ് ക്ലാര്‍ക്ക് പിടിയില്‍
BY BSR13 March 2023 2:02 PM GMT

X
BSR13 March 2023 2:02 PM GMT
കണ്ണൂര്‍: തളിപ്പറമ്പില്‍ കോടതി ജീവനക്കാരിക്കുനേരെ ആസിഡ് ആക്രമണം. മുന്‍സിഫ് കോടതി ജീവനക്കാരി കൂവോട് സ്വദേശിനി കെ സാഹിദ(45)യ്ക്കു നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ തളിപ്പറമ്പ് സര്‍സയ്യിദ് കോളജ് ക്ലാര്‍ക്ക് എം വി അഷ്‌കറിനെ നാട്ടുകാര്‍ പിടികൂടി പോലിസില്‍ ഏല്‍പ്പിച്ചു. ഇന്ന് വൈകീട്ട് അഞ്ചരയോടെ മാര്‍ക്കറ്റ് റോഡിലെ ന്യൂസ് ജങ്ഷനിലാണു സംഭവം. ആക്രമണത്തില്‍ സമീപത്തുണ്ടായിരുന്ന കോടതി ജീവനക്കാരന്‍ പ്രവീണ്‍ തോമസ്, പത്ര വില്‍പനക്കാരനായ ജബ്ബാര്‍ എന്നിവര്‍ക്കും പൊള്ളലേറ്റിട്ടുണ്ട്. പൊള്ളലേറ്റ സാഹിദയെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണ കാരണം വ്യക്തമല്ല. സാഹിദയും പ്രതി അഷ്‌കറും തമ്മില്‍ മുന്‍പരിചയമുണ്ടെന്നാണ് പോലിസ് പറയുന്നത്. എന്നാല്‍ യുവതിയെ ആക്രമിക്കാനുള്ള കാരണം വ്യക്തമല്ല.
Next Story
RELATED STORIES
മാവേലിക്കരയില്‍ ആറു വയസ്സുള്ള മകളെ വെട്ടിക്കൊലപ്പെടുത്തി പിതാവ്
8 Jun 2023 5:08 AM GMTആലപ്പുഴ വണ്ടാനം മെഡിക്കല്‍ സര്‍വീസസ് കോര്പറേഷന് ഗോഡൗണില്‍ തീപിടിത്തം
27 May 2023 4:19 AM GMTകെ എസ് ഷാന്‍ അനുസ്മരണം ആലപ്പുഴയില്‍ (തല്‍സമയം)
18 Dec 2022 11:46 AM GMTആലപ്പുഴയില്‍ എംഡിഎംഎയുമായി രണ്ട് പേര് പിടിയില്‍
24 Sep 2022 11:49 AM GMTകുട്ടനാട് താലൂക്കില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
30 Aug 2022 4:06 PM GMTകുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
30 Aug 2022 2:35 PM GMT