താനൂര്‍ സവാദ് വധക്കേസിലെ പ്രതി ജയിലില്‍ മരണപ്പെട്ടു
സൗജത്തും കേസില്‍ പ്രതിയായിരുന്നു.

താനൂര്‍ : 2018ല്‍ കാമുകിക്കൊപ്പം ചേര്‍ന്ന് കാമുകിയുടെ ഭര്‍ത്താവിനെ കൊലപ്പെടുത്തുകയും പിന്നീട് ജാമ്യത്തില്‍ ഇറങ്ങി കാമുകിയെയും കൊലപെടുത്തുകയും ചെയ്ത കേസിലെ പ്രതി ജയിലില്‍ വച്ച് മരണപ്പെട്ടു. താനൂര്‍ തെയ്യാല ഓമച്ചപ്പുഴ കൊളത്തൂര്‍ ബഷീര്‍ (44) ആണ് മേയ് 31ന് മഞ്ചേരി സ്‌പെഷല്‍ സബ് ജയിലില്‍ കുഴഞ്ഞു വീണതിനെത്തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് മരണപ്പെട്ടത്.
മത്സ്യത്തൊഴിലാളിയും കാമുകി സൗജത്തിന്റെ ഭര്‍ത്താവുമായിരുന്ന താനൂര്‍ അഞ്ചുടി സ്വദേശി പൗറകത്ത് സവാദിനെ 2018ലാണ് ബഷീര്‍ കൊലപ്പെടുത്തിയത്. കുട്ടികള്‍ക്കൊപ്പം കിടന്നുറങ്ങുകയായിരുന്ന സവാദിനെ മരത്തടികൊണ്ട് തലയ്ക്കടിക്കുകയും പിന്നീട് കഴുത്തു മുറിച്ചു കൊലപ്പെടുത്തുകയുമായിരുന്നു. ഗള്‍ഫിലായിരുന്ന ബഷീര്‍ കൃത്യം നടത്താന്‍ വേണ്ടി മാത്രം നാട്ടിലെത്തുകയും സംഭവത്തിന്റെ പിറ്റേന്ന് തന്നെ തിരിച്ചു പോകുകയും ചെയ്തു. എന്നാല്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കുകയും സമൂഹമാധ്യമങ്ങളിലൂടെ ഗള്‍ഫിലും ഇയാള്‍ക്കെതിരെ പ്രചാരമുണ്ടായതോടെ പിടിച്ചുനില്‍ക്കാനാകാതെ തിരിച്ച് നാട്ടിലെത്തി പൊലീസില്‍ കീഴടങ്ങുകയായിരുന്നു.
സൗജത്തും കേസില്‍ പ്രതിയായിരുന്നു. റിമാന്‍ഡില്‍ കഴിയവേ ജാമ്യത്തിലിറങ്ങിയ ശേഷം ഇരുവരും പുളിക്കലിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചു വരവേ കഴിഞ്ഞ നവംബര്‍ 30നാണ് സൗജത്തിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കൊലപാതകമാണെന്നും പ്രതി ബഷീറാണെന്നും കണ്ടെത്തിയത്.
RELATED STORIES
വയനാട്ടില്‍ നിന്നും കാണാതായ അമ്മയും അഞ്ച് മക്കളും സുരക്ഷിതര്‍
21 Sep 2023 3:02 PM GMTകോട്ടയത്ത് കനത്ത മഴ; ഉരുള്‍പൊട്ടല്‍, ഏഴു ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
21 Sep 2023 1:59 PM GMTവോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ആധാര്‍ നിര്‍ബന്ധമില്ലെന്ന്...
21 Sep 2023 1:03 PM GMTനബിദിനാഘോഷത്തിന് കൊടിതോരണങ്ങള്‍ കെട്ടുന്നതിനിടെ വിദ്യാര്‍ഥികളെ...
21 Sep 2023 11:56 AM GMTവനിതാ സംവരണ ബില്‍: ഒബിസിയെ ഒഴിവാക്കിയത് നിരാശാജനകവും...
21 Sep 2023 11:42 AM GMTഉത്തര്‍പ്രദേശില്‍ മുസ്ലിം യുവാവിനെ പോലിസ് വെടിവെച്ച് കൊന്നു
21 Sep 2023 6:16 AM GMT