- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പോലിസുകാരനെ കുത്തിക്കൊന്ന യുവാവിനെ പോലിസ് വെടിവച്ചു കൊന്നു (വീഡിയോ)

ന്യൂഡല്‍ഹി: പോലിസുകാരനെ കുത്തിക്കൊന്ന കേസിലെ പ്രതി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടെന്ന് പോലിസ്. രാഘവ് എന്ന റോക്കിയാണ് സൂരജ്കുണ്ഡിലുണ്ടായ വെടിവയ്പ്പില്‍ കൊല്ലപ്പെട്ടിരിക്കുന്നത്. ഇയാളുടെ മൃതദേഹം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കി.
ശനിയാഴ്ച്ച പുലര്‍ച്ചെയാണ് തെക്ക് കിഴക്കന്‍ ഡല്‍ഹിയിലെ ആര്യസമാജ ക്ഷേത്രത്തിന് സമീപം പോലിസ് കോണ്‍സ്റ്റബിളായ കിരണ്‍പാല്‍ കുത്തേറ്റുമരിച്ചത്. ക്ഷേത്രത്തിന് സമീപത്തുള്ള പോലിസ് ബൂത്തിനരികില്‍ വെച്ചാണ് ഇയാള്‍ക്ക് കുത്തേറ്റത്. കൂടെയുണ്ടായിരുന്ന മറ്റു പോലിസുകാര്‍ സ്‌റ്റേഷനിലേക്ക് പോയ സമയത്താണ് ആക്രമണം നടന്നത്.
ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്തിന്റെ വീഡിയോ കാണാം
#DelhiPolice killed Raghav alias Rocky in an encounter. Yesterday he had stabbed Govindpuri police station constable Kiranpal to death during patrolling. The other accused Deepak has been shot in the leg. #Delhi pic.twitter.com/fyNxfWWHBp
— Siraj Noorani (@sirajnoorani) November 24, 2024
സംഭവത്തെ തുടര്‍ന്ന് പ്രതിയെ പിടികൂടാന്‍ പോലിസ് പ്രത്യേക സംഘം രൂപീകരിച്ചു. ഡല്‍ഹി സ്‌പെഷ്യല്‍ സെല്ലും നാര്‍ക്കോട്ടിക് സെല്ലും സംയുക്തമായി നടത്തി പരിശോധനയില്‍ സൂരജ്കുണ്ഡ് പ്രദേശത്ത് രാഘവിനെ കണ്ടുവെന്ന് പോലിസ് പറയുന്നു. കീഴടങ്ങാന്‍ വിസമ്മതിച്ച രാഘവ് പോലിസിന് നേരെ വെടിയുതിര്‍ത്തു. തുടര്‍ന്നുണ്ടായ വെടിവയ്പ്പില്‍ രാഘവ് കൊല്ലപ്പെടുകയായിരുന്നു. പ്രദേശത്ത് നിന്ന് 0.32 ബോര്‍ പിസ്റ്റള്‍ കണ്ടെത്തിയെന്നും പോലിസ് അറിയിച്ചു. സംഭവത്തില്‍ പോലിസുകാര്‍ക്ക് പരിക്കില്ല.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















