Sub Lead

നിയന്ത്രണം വിട്ട കണ്ടെയ്‌നര്‍ ലോറി നിരവധി വാഹനങ്ങളില്‍ ഇടിച്ചു; ഒരു മരണം

നിയന്ത്രണം വിട്ട കണ്ടെയ്‌നര്‍ ലോറി നിരവധി വാഹനങ്ങളില്‍ ഇടിച്ചു; ഒരു മരണം
X

മലപ്പുറം: എടരിക്കോടിന് അടുത്ത മമ്മാലിപ്പടിയില്‍ ബ്രേക്ക് നഷ്ടപ്പെട്ട കണ്ടെയിനര്‍ ലോറി നിരവധി വാഹനങ്ങളില്‍ ഇടിച്ച് ഒരാള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഒതുക്കുങ്ങല്‍ സ്വദേശിയായ മുഹമ്മദാലി എന്നയാളാണ് മരിച്ചത്.

മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. കാറുകളും ബൈക്കുകളും അടക്കം നിരവധി വാഹനങ്ങളിലാണ് ലോറി ഇടിച്ചതെന്ന് പ്രദേശവാസികള്‍ പറയുന്നു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

Next Story

RELATED STORIES

Share it