ലഡാക്കിലെ സൈനിക വാഹനാപകടം; മരിച്ചവരില്‍ പരപ്പനങ്ങാടി സ്വദേശി മുഹമ്മദ് ഷൈജലും
60 അടി താഴ്ചയിലേക്കാണ് മറിഞ്ഞത്. പര്‍താപൂരില്‍ നിന്ന് ഫോര്‍വേഡ് ലൊക്കേഷനായ സബ് സെക്ടര്‍ ഹനീഫിലേക്ക് പോകുമ്പോഴാണ് അപകടം ഉണ്ടായത്.

ശ്രീനഗര്‍: ലഡാക്കില്‍ സൈനിക വാഹനം നദിയിലേക്ക് മറിഞ്ഞ് മരിച്ചവരില്‍ മലയാളി സൈനികനും. മലപ്പുറം പരപ്പനങ്ങാടി കെപിഎസ് റോഡിലെ ലാന്‍സ് ഹവീല്‍ദാര്‍ മുഹമ്മദ് ഷൈജലാണ് മരിച്ചത്. വാഹനാപകടത്തില്‍ ഏഴ് സൈനികരാണഅ മരിച്ചത്. 19 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്.
ലഡാക്കിലെ തുര്‍ട്ടുക് സെക്ടറിലാണ് സംഭവം. 26 സൈനികരുമായി സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട വാഹനം നദിയില്‍ മറിയുകയായിരുന്നു. റോഡില്‍ വാഹനം തെന്നിയതിനെ തുടര്‍ന്നാണ് നിയന്ത്രണം നഷ്ടപ്പെട്ടതെന്നാണ് റിപോര്‍ട്ടുകള്‍.
60 അടി താഴ്ചയിലേക്കാണ് മറിഞ്ഞത്. പര്‍താപൂരില്‍ നിന്ന് ഫോര്‍വേഡ് ലൊക്കേഷനായ സബ് സെക്ടര്‍ ഹനീഫിലേക്ക് പോകുമ്പോഴാണ് അപകടം ഉണ്ടായത്.
അപകടത്തില്‍പ്പെട്ട 26 പേരെയും സൈനിക ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഏഴുപേരുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. പരിക്കേറ്റവര്‍ക്ക് മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കുമെന്ന് കരസേന അറിയിച്ചു. ഗുരുതരമായി പരിക്കേറ്റവരെ വിദഗ്ധ ചികിത്സയ്ക്കായി വ്യോമസേന വിമാനത്തില്‍ വെസ്‌റ്റേണ്‍ കമാന്‍ഡിലേക്ക് കൊണ്ടുപോകുമെന്നും കരസേന അറിയിച്ചു.
RELATED STORIES
പോപുലര്‍ഫ്രണ്ട് ജനമഹാസമ്മേളനം: സ്വാഗതസംഘം രൂപീകരിച്ചു
28 Jun 2022 11:12 AM GMTകോഴിക്കോട് കോര്‍പറേഷനിലെ കെട്ടിട നമ്പര്‍ ക്രമക്കേട്; ഏഴുപേര്‍...
26 Jun 2022 2:40 PM GMTബാബരി വിധി പറഞ്ഞ ജഡ്ജി അബ്ദുല്‍ നസീറിന്റെ സഹോദരന് കര്‍ണാടക ബിജെപി...
25 Jun 2022 6:45 PM GMTപ്രതിഷേധം ശക്തമാക്കാന്‍ ഒരുങ്ങി കോണ്‍ഗ്രസ്: കല്പറ്റയില് ഇന്ന്...
25 Jun 2022 1:32 AM GMTനടിയെ പീഡിപ്പിച്ചെന്ന കേസ്: വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യ...
21 Jun 2022 7:35 PM GMTഎസ്ബിഐയിലെ ഒറ്റത്തവണ നിക്ഷേപത്തിലൂടെ നേടാം ഓരോ മാസവും കൈനിറയെ പണം
21 Jun 2022 6:14 PM GMT