Sub Lead

മലയാളി മാധ്യമ പ്രവർത്തക ഹൈദരാബാദിൽ വാഹനാപകടത്തിൽ മരിച്ചു

മലയാളി മാധ്യമ പ്രവർത്തക ഹൈദരാബാദിൽ വാഹനാപകടത്തിൽ മരിച്ചു
X

തൃശൂർ : ഇരിങ്ങാലക്കുട പിടിയൂർ സ്വദേശിയായ മാധ്യമ പ്രവർത്തക ഹൈദരാബാദിൽ വാഹനപകടത്തിൽ മരിച്ചു. പടിയൂർ സ്വദേശി വിരുത്തിപറമ്പിൽ നിവേദിത(26) ആണ് മരിച്ചത് . ഹൈദരാബാദിൽ ഇടിവി ഭാരത് ചാനലില്‍ മാധ്യമപ്രവര്‍ത്തക ആയിരുന്നു. രാവിലെ ജോലിക്കു പോകുമ്പോൾ റോഡ് മുറിച്ചു കടക്കുന്നതിനിടെ ആണ് അപകടം.

റോഡ് മുറിച്ചുകടക്കുന്നതിനിടെ നിവേദിതയെ എതിരെ വന്ന കാർ ഇടിച്ചിടുകയായിരുന്നു. അപകടം നടന്ന ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. നേരത്തെ റിപ്പോർട്ടർ ടിവി തൃശൂർ ബ്യൂറോയില്‍ റിപ്പോർട്ടർ ആയിരുന്നു. സംസ്കാരം നാളെ രാവിലെ ഒന്‍പത് മണിക്ക് വീട്ടുവളപ്പിൽ നടക്കും. വിരുത്തിപറമ്പിൽ സൂരജ് പിതാവാണ്. ബിന്ദുവാണ് അമ്മ. ശിവപ്രസാദ് സഹോദരനാണ്.

Next Story

RELATED STORIES

Share it