എന്‍ഡിഎ തിരഞ്ഞെടുപ്പ് പ്രചാരണ വാഹനം ശരീരത്തിലൂടെ കയറിയിറങ്ങി; പത്തുവയസ്സുകാരന് ദാരുണാന്ത്യം
അയ്യപ്പന്‍ വീട്ടില്‍ വിശാലിന്റെ മകന്‍ ആദിഷാണ് (10) മരിച്ചത്.
BY SRF4 April 2021 5:01 PM GMT

X
പ്രതീകാത്മക ചിത്രം
SRF4 April 2021 5:01 PM GMT
മാഹി: മാഹിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രചാരണ വാഹനം ശരീരത്തിലൂടെ കയറിയിറങ്ങി ബാലന്‍ മരിച്ചു. മാഹി പോലിസ് സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന്‍ അയ്യപ്പന്‍ വീട്ടില്‍ വിശാലിന്റെ മകന്‍ ആദിഷാണ് (10) മരിച്ചത്. മാഹി കടപ്പുറത്ത് എന്‍ഡിഎ പ്രചാരണ വാഹനത്തിനടിയില്‍പ്പെട്ടാണ് അപകടം.
മാഹിയില്‍ പ്രചാരണങ്ങള്‍ അവസാനിക്കാനിരിക്കെ പ്രവര്‍ത്തകര്‍ ആവേശപൂര്‍വം പ്രചാരണം നടത്തുന്നതിനിടെയാണ് അപകടം ഉണ്ടായത്. പ്രചാരണം കാണാന്‍ സൈക്കിളിലെത്തിയ കുട്ടി റോഡ് ക്രോസ് ചെയ്യുന്നതിനിടെ എന്‍ഡിഎ പ്രചാരണ വാഹനത്തിനിടയിലേക്ക് വീഴുകയായിരുന്നു. കുട്ടിയുടെ ശരീരത്തില്‍ കൂടി വാഹനം കയറിയിറങ്ങുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
Next Story