Sub Lead

എബ്രഹാം ഉടമ്പടി ഹമാസും ഇസ്രായേലി തീവ്രവാദികളും അട്ടിമറിച്ചെന്ന് യുഎഇ ഉദ്യോഗസ്ഥ

എബ്രഹാം ഉടമ്പടി ഹമാസും ഇസ്രായേലി തീവ്രവാദികളും അട്ടിമറിച്ചെന്ന് യുഎഇ ഉദ്യോഗസ്ഥ
X

അബൂദബി: അറബ് രാജ്യങ്ങളും ഇസ്രായേലും തമ്മില്‍ ബന്ധം ശക്തിപ്പെടുത്താനുള്ള എബ്രഹാം ഉടമ്പടി ഹമാസിന്റെയും ഇസ്രായേലി തീവ്രവാദികളുടെയും പ്രവര്‍ത്തനങ്ങള്‍ മൂലം അട്ടിമറിക്കപ്പെട്ടെന്ന് യുഎഇ രാഷ്ട്രീയ കാര്യ അസിസ്റ്റന്റ് മന്ത്രിയും വിദേശകാര്യ ദൂതയുമായ ലന നുസൈബ. എബ്രഹാം ഉടമ്പടിയുടെ വീക്ഷണങ്ങള്‍ അട്ടിമറിക്കാന്‍ തീവ്രവാദികള്‍ ശ്രമിക്കുമെന്ന് തങ്ങള്‍ക്ക് അറിയാമായിരുന്നുവെന്നും അബൂദബിയില്‍ നടന്ന ഹിലി ഫോറത്തില്‍ സംസാരിക്കവേ ലന നുസൈബ പറഞ്ഞു. '' 2023 ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ ഭീകരാക്രമണവും പിന്നീട് ഇസ്രായേല്‍ ഗസയില്‍ നടത്തുന്ന ഭീകരമായ യുദ്ധവും പ്രദേശത്തെ അസ്ഥിരപ്പെടുത്തുകയും റാഡിക്കലൈസ് ചെയ്യുകയുമുണ്ടായി.''-ലന നുസൈബ പറഞ്ഞു.

''ഫലസ്തീന്റെ ഭാവി മിഡില്‍ ഈസ്റ്റിന്റെ സമാധാനപരമായ ഭാവിയുടെ മൂലക്കല്ലായി തുടരുന്നു. അഞ്ച് വര്‍ഷം മുമ്പ്, യുഎഇ എബ്രഹാം ഉടമ്പടിയില്‍ ഒപ്പുവെച്ചപ്പോള്‍, അത് കേവലം ഒരു നയതന്ത്ര നടപടിയോ ഇസ്രായേല്‍ രാഷ്ട്രവുമായുള്ള ഉഭയകക്ഷി ബന്ധമോ ആയിരുന്നില്ല. അവിശ്വാസം സഹവര്‍ത്തിത്വം ഇല്ലാതാക്കുമെന്നും പ്രദേശത്തെ കുട്ടികള്‍ ഭൂതകാലത്തില്‍ നിന്ന് വ്യത്യസ്തമായ ഒരു ഭാവി അര്‍ഹിക്കുന്നുണ്ടെന്നുമായിരുന്നു വിലയിരുത്തല്‍. നമ്മുടെ മേഖലയില്‍ ഇസ്രായേലിന്റെ പൂര്‍ണമായ സംയോജനവും സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രത്തിന്റെ സൃഷ്ടിയെയും അടിസ്ഥാനമാക്കിയുള്ള ഒരു വിശ്വാസ പ്രസ്താവനയായിരുന്നു അത്. ഇന്ന്, ആ പ്രതീക്ഷകള്‍ പരീക്ഷിക്കപ്പെടുന്നു.''-അവര്‍ പറഞ്ഞു.

ഇസ്രായേല്‍ ഫലസ്തീന്‍ ഭൂമി പിടിച്ചെടുക്കുന്നത് തുടരുകയാണെങ്കില്‍, അത് സമാധാനത്തിലേക്കും ഏകീകരണത്തിലേക്കുമുള്ള വാതില്‍ അടയ്ക്കുക മാത്രമല്ല, അത് എബ്രഹാം കരാറുകളുടെ ആത്മാവിനെ തന്നെ വഞ്ചിക്കുകയും ചെയ്യുമെന്നും അവര്‍ പറഞ്ഞു. ഇസ്രായേലുമായി അറബ് രാജ്യങ്ങളുടെ ബന്ധം സാധാരണനിലയിലാക്കാന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് 2020ലാണ് ഉടമ്പടി കൊണ്ടുവന്നത്. ഇതിന് ശേഷമാണ് യുഎഇയും ബഹ്‌റൈനും മൊറോക്കോയും ഇസ്രായേലുമായുള്ള ബന്ധം സാധാരണനിലയിലാക്കിയത്.

Next Story

RELATED STORIES

Share it