Sub Lead

'അഭിനന്ദന്‍ മീശ' ട്രെന്‍ഡാവുന്നു; സാമൂഹിക മാധ്യമങ്ങളില്‍ കൊമ്പന്‍ മീശയുമായി പെണ്‍കുട്ടികളും

ഫേസ്ബുക്കിലും ട്വിറ്ററിലും ടിക് ടോക്കിലും തുടങ്ങി എല്ലാ സാമൂഹിക മാധ്യമങ്ങളിലും പെണ്‍കുട്ടികളും യുവാക്കളും കുഞ്ഞുങ്ങളും വരെ കൊമ്പന്‍ മീശ കൃത്രിമമായി വച്ചും ഫോട്ടോഷോപ്പ് ചെയ്തും ഉപയോഗിച്ച് ചിത്രങ്ങളെടുത്ത് പോസ്റ്റ് ചെയ്യുന്നുണ്ട്

അഭിനന്ദന്‍ മീശ ട്രെന്‍ഡാവുന്നു; സാമൂഹിക മാധ്യമങ്ങളില്‍ കൊമ്പന്‍ മീശയുമായി പെണ്‍കുട്ടികളും
X


കോഴിക്കോട്: ബാലാകോട്ട് ആക്രമണത്തിനു തിരിച്ചടിക്കാനെത്തിയ പാക് വിമാനങ്ങള്‍ വെടിവച്ചിടുകയും പാക് തടവിലിരിക്കെ ധീരമായി ഇടപെടുകയും ഒടുവില്‍ ഇന്ത്യയില്‍ തിരിച്ചെത്തുകയും ചെയ്ത ഇന്ത്യന്‍ വ്യോമസേന വിങ് കമ്മാന്‍ഡര്‍ അഭിനന്ദന്റെ കൊമ്പന്‍ മീശ പുതിയ ട്രെന്‍ഡാവുന്നു. സാമൂഹിക മാധ്യമങ്ങളില്‍ പെണ്‍കുട്ടികളും കുഞ്ഞുങ്ങളും വരെ അഭിനന്ദന്‍ മീശ വച്ച് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നുണ്ട്. മലയാളികള്‍ കപടാ മീശ എന്നു വിളിക്കുന്ന, രണ്ടു കൃതാവിന്റെയും സമീപത്ത് മുനയോടെ അവസാനിക്കുന്ന വിധത്തിലുള്ള മീശയാണ് അഭിനന്ദന്‍ വര്‍ധമാന്റേത്. ഇന്ത്യയിലെ നഗര-ഗ്രാമ വ്യത്യാസമില്ലാതെയും പ്രവാസ ലോകത്തും മാത്രമല്ല, സാമൂഹിക മാധ്യമങ്ങളിലും ഇപ്പോള്‍ ട്രെന്‍ഡ് അഭിനന്ദന്‍ മീശയാണ്. ഫേസ്ബുക്കിലും ട്വിറ്ററിലും ടിക് ടോക്കിലും തുടങ്ങി എല്ലാ സാമൂഹിക മാധ്യമങ്ങളിലും പെണ്‍കുട്ടികളും യുവാക്കളും കുഞ്ഞുങ്ങളും വരെ കൊമ്പന്‍ മീശ കൃത്രിമമായി വച്ചും ഫോട്ടോഷോപ്പ് ചെയ്തും ഉപയോഗിച്ച് ചിത്രങ്ങളെടുത്ത് പോസ്റ്റ് ചെയ്യുന്നുണ്ട്. യുവാക്കളാവട്ടെ മീശ മാത്രമല്ല അഭിനന്ദന്‍ മോഡല്‍ തലമുടിയും ചെത്തി മിനുക്കിയുണ്ടാക്കുന്നുണ്ട്. ബോളീവുഡ് താരങ്ങള്‍ക്കും ക്രിക്കറ്റ് താരങ്ങള്‍ക്കും ലഭിക്കുന്നതിനേക്കാള്‍ സ്വീകാര്യതയാണ് അഭിനന്ദന്‍ മീശയ്ക്കു ലഭിക്കുന്നത്. അഭിനന്ദന്റെ ധീരതയും ആത്മവിശ്വസവും പ്രകടമാവുന്നതാണ് അദ്ദേഹത്തിന്റെ മീശയെന്നാണ് സാമൂഹിക മാധ്യമങ്ങളില്‍ പലരും അഭിപ്രായപ്പെടുന്നത്.



19ാം നൂറ്റാണ്ടിലെയും മറ്റും ബ്രിട്ടീഷ് കഥാപാത്രങ്ങളെ ഓര്‍മിപ്പിക്കും വിധത്തിലുള്ള കൊമ്പന്‍ മീശ അഭിനന്ദന്‍ വളരെ കൃത്യതയോടെയും സൂക്ഷ്മതയോടെയുമാണ് കൈകാര്യം ചെയ്യുന്നതെന്നും റിപോര്‍ട്ടുകളുണ്ട്. മുഖത്തുണ്ടാവുന്ന ചിരിയോ, ദൃഢനിശ്ചയമോ മറച്ചുവയ്ക്കാത്ത വിധത്തില്‍ പൂര്‍ണമായും പൗരുഷം നിറഞ്ഞുനില്‍ക്കുന്ന വിധത്തിലാണ് മീശയുള്ളത്. പൊതുവെ ഗണ്‍സ്ലിഞ്ചര്‍ എന്നാണ് ഇത്തരം മീശകളെ വിശേഷിപ്പിക്കാറുള്ളത്. അമേരിക്കന്‍ പോലിസുകാരും പട്ടാളക്കാരും ഇത്തരം മീശ ഉപയോഗിക്കാറുണ്ടെന്ന് പറയപ്പെടുന്നു.ഏതായാലും ഇക്കഴിഞ്ഞ ഫെബ്രുവരി 27ന് പാക് പിടിയിലാവുകയും പിന്നീട് മാര്‍ച്ച് ഒന്നിനു രാത്രി വാഗ അതിര്‍ത്തി വഴി ഇന്ത്യയില്‍ തിരിച്ചെത്തുകയും ചെയ്തതോടെ ഇന്തോ-പാക് യുദ്ധഭീതിക്കൊപ്പം ജനങ്ങളുടെ ഹൃദയത്തില്‍ അഭിനന്ദന്റെ മീശയും കയറിക്കൂടിയിട്ടുണ്ടെന്നതില്‍ തര്‍ക്കമില്ല.




Next Story

RELATED STORIES

Share it