Sub Lead

ആംനസ്റ്റി ഇന്ത്യ മുന്‍ മേധാവിയെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു

ആംനസ്റ്റി ഇന്ത്യ മുന്‍ മേധാവിയെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു
X

മുംബൈ: ഗുജറാത്തിലെ ഘാഞ്ചി സമുദായത്തിനെതിരേ മോശം ട്വീറ്റുകള്‍ പോസ്റ്റ് ചെയ്തതിന് മാധ്യമപ്രവര്‍ത്തകനും ആംനസ്റ്റി ഇന്റര്‍നാഷനല്‍ ഇന്ത്യയുടെ മുന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ ആകാര്‍ പട്ടേലിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. സൂറത്ത് വെസ്റ്റ് മണ്ഡലം എംഎല്‍എയും ബിജെപി നേതാവും സമസ്ത് ഗുജറാത്തി മോദ്‌വാനിക് സമാജ് പ്രസിഡന്റുമായ പൂര്‍ണേഷ് മോദിയുടെ പരാതിയിലാണ് പട്ടേലിനെതിരെ സൂറത്ത് സിറ്റി പോലിസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. ജൂലൈ 7ന് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ പ്രകാരം ജൂണ്‍ 24നും ജൂണ്‍ 27നും പട്ടേല്‍ മൂന്ന് ട്വീറ്റുകള്‍ പോസ്റ്റ് ചെയ്‌തെന്നാണ് ആരോപണം. ഇന്ത്യന്‍ പീനല്‍ കോഡിലെ 153 എ, 295 എ, 505 (1) ബി, 505 (1) സി, 499, 500 എന്നീ വകുപ്പുകള്‍ പ്രകാരമാണ് പട്ടേലിനെതിരെ കേസെടുത്തിരുന്നത്.

പട്ടേലിന്റെ ആദ്യ രണ്ട് ട്വീറ്റുകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗാഞ്ചി ജാതിയില്‍ പെട്ടയാളാണെന്ന് പരാമര്‍ശിക്കുന്നുണ്ട്. ഈ സമുദായത്തെ 1999 ല്‍ അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ ഭരണകൂടം മറ്റ് പിന്നാക്ക ജാതി പട്ടികയില്‍ ചേര്‍ത്തു. ഇവര്‍ മാംസം ഭക്ഷിക്കുന്നവരാണെന്നും ആര്‍എസ്എസ് രീതി സ്വീകരിച്ച് മോദി വെജിറ്റേറിയന്‍ ആയതാണെന്നും പട്ടേല്‍ പറയുന്നു. മറ്റൊരു ട്വീറ്റില്‍ പട്ടേല്‍ 2002ലെ സബര്‍മതി ട്രെയിന്‍ കൂട്ടക്കൊലയില്‍ ഉള്‍പ്പെട്ടവര്‍ മുസ് ലിം ഘാഞ്ചി സമുദായത്തില്‍ പെട്ടവരാണെന്ന് ആരോപിക്കുന്നു.

ജൂണ്‍ 27 ന് മൂന്നാമത്തെ ട്വീറ്റില്‍ പട്ടേല്‍ 'ആര്‍എസ്എസും ബിജെപിയും എല്ലായ്‌പ്പോഴും മറ്റ് ഇന്ത്യക്കാര്‍, പ്രത്യേകിച്ച് മുസ്‌ലിംകള്‍ക്കെതിരായ അതിക്രമങ്ങളാല്‍ ലാഭം കൊയ്യുകയാണ്. ഉപാധ്യായയേക്കാള്‍ വാജ്‌പേയി, വാജ്‌പേയിയേക്കാള്‍ അദ്വാനി, അദ്വാനിയേക്കാള്‍ മോദി എന്നിവരാണ് ഇതിന്റെ ഗുണം നേടിയത്. ആര്‍എസ്എസും ബിജെപിയും നടത്തുന്ന അക്രമത്തിന്റെയും രക്ത ലാഭത്തിന്റെയും ഈ ചക്രം അവസാനിപ്പിക്കണം' എന്നായിരുന്നു ട്വീറ്റ്. സപ്തംബര്‍ 21 ന് സൂറത്ത് പോലിസ് പട്ടേലിന്റെ പ്രസ്താവന രേഖപ്പെടുത്തി. ട്വീറ്റ് ചെയ്യാന്‍ ഉപയോഗിച്ച ഉപകരണങ്ങള്‍ പോലിസിന് കൈമാറാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ഉടന്‍ കൈമാറുമെന്ന് പട്ടേല്‍ പറഞ്ഞു.

കേസ് ഫയല്‍ ചെയ്തതില്‍ അത്ഭുതം തോന്നുന്നുവെന്നും ട്വീറ്റുകള്‍ വസ്തുതാപരമാണെന്നും കേസിനെ സ്വയം നേരിടുമെന്നും എഫ്‌ഐആര്‍ റദ്ദാക്കാന്‍ കഴിയുമോയെന്ന് പരിശോധിക്കുമെന്നും പട്ടേല്‍ പറഞ്ഞു.ആംനസ്റ്റി ഇന്റര്‍നാഷനല്‍ ഇന്ത്യയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന സമയത്തും ആകാര്‍ പട്ടേലിനെ യും അദ്ദേഹത്തിന്റെ സംഘടനയെയും സംസ്ഥാന, കേന്ദ്ര ഏജന്‍സികള്‍ പലതവണ ലക്ഷ്യമിട്ടിരുന്നു.

Aakar Patel Arrested, Bailed for Three Tweets on Modi, BJP-RSS and Ghanchi Caste




Next Story

RELATED STORIES

Share it