Sub Lead

ആധാര്‍, പാന്‍ കാര്‍ഡുകള്‍ പൗരത്വ രേഖയല്ലെന്ന് മുംബൈ കോടതി

മുംബൈയ്ക്കു സമീപം ദഹിസറില്‍ താമസിച്ചിരുന്ന തസ് ലീമ റബീഉലി(35)നെയാണ് ഒരുവര്‍ഷം തടവിനു ശിക്ഷിച്ചത്

ആധാര്‍, പാന്‍ കാര്‍ഡുകള്‍ പൗരത്വ രേഖയല്ലെന്ന് മുംബൈ കോടതി
X

മുംബൈ: പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, വസ്തു ഇടപാട് രേഖ എന്നിവ പൗരത്വം തെളിയിക്കാനുള്ള രേഖകളല്ലെന്ന് മുംബൈയിലെ മജിസ്‌ട്രേറ്റ് കോടതി. പൗരത്വക്കേസില്‍ അറസ്റ്റിലായ യുവതിയെ ഒരുവര്‍ഷം തടവിനു ശിക്ഷിച്ചാണ് കോടതിയുടെ നിരീക്ഷണം. പൗരത്വക്കേസുകളില്‍ കൃത്യമായ ജനന സര്‍ട്ടിഫിക്കറ്റ്, മാതാപിതാക്കളുടെ പേരുകളും ജനനസ്ഥലവും പൗരത്വവും കാണിക്കുന്ന രേഖകള്‍ എന്നിവ തെളിവുകളായി ആവശ്യപ്പെടാറുണ്ട്. ചില സന്ദര്‍ഭങ്ങളില്‍ മാതാപിതാക്കളുടെയും അവരുടെ മാതാപിതാക്കളുടെയും രേഖകളും ചോദിക്കാറുണ്ടെന്നും കോടതി വ്യക്തമാക്കി. രാജ്യത്ത് കഴിയുന്ന ബംഗ്ലദേശികള്‍ക്ക് ആധാര്‍ കാര്‍ഡുണ്ടെങ്കിലും അത് ഇന്ത്യന്‍ പൗരത്വം തെളിയിക്കാനുള്ള രേഖയാവില്ല. പാസ്‌പോര്‍ട്ടില്ലാതെ ഇന്ത്യയില്‍ തങ്ങുന്ന ബംഗ്ലദേശികള്‍ അനധികൃത കുടിയേറ്റക്കാരാണെന്നും കോടതി വിധിച്ചു.

മുംബൈയ്ക്കു സമീപം ദഹിസറില്‍ താമസിച്ചിരുന്ന തസ് ലീമ റബീഉലി(35)നെയാണ് ഒരുവര്‍ഷം തടവിനു ശിക്ഷിച്ചത്. ബംഗാള്‍ സ്വദേശിയാണെന്നും 15 വര്‍ഷമായി മുംബൈയില്‍ താമസിക്കുകയാണെന്നും യുവതി വാദിച്ചെങ്കിലും മേല്‍പ്പറഞ്ഞ രേഖകള്‍ ഹാജരാക്കാനായില്ലെന്നു ചൂണ്ടിക്കാട്ടിയാണ് തടവുശിക്ഷ വിധിച്ചത്. തസ് ലീമ റബീഉലിനും മറ്റു 16 പേര്‍ക്കുമെതിരേ 2009ലാണ് കേസെടുത്തത്. മറ്റുള്ളവര്‍ ഒളിവിലാണെന്നാണ് പോലിസ് പറയുന്നത്. കേസില്‍ തസ് ലീമ മാത്രമാണ് വിചാരണ നേരിട്ടത്. 2009 ജൂണ്‍ എട്ടിനാണ് ഇവര്‍ക്കെതിരേ കേസെടുത്തിരുന്നത്. ഈസ്റ്റ് ദഹിസറിലെ റാവല്‍പാഡ ചേരിപ്രദേശത്തു നിന്നാണ് പുലര്‍ച്ചെ 1.30ഓടെ ആറു സ്ത്രീകളും നാലു പുരുഷന്‍മാരും ഒരു കുഞ്ഞും ഉള്‍പ്പെടെയുള്ളവരെ പോലിസ് കസ്റ്റഡിയിലെടുത്തത്. ഇവരില്‍ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഭായന്തറില്‍നിന്നാണ് ഒരു കുട്ടിയെയും മൂന്നു സ്ത്രീകളെയും നാലു പുരുഷന്‍മാരെയും അറസ്റ്റ് ചെയ്തത്.




Next Story

RELATED STORIES

Share it