Sub Lead

ഓണാവധിക്ക് നാട്ടിലേക്ക് പോകാനായി റെയില്‍വേ സ്റ്റേഷനിലെത്തി; യുവാവ് കുഴഞ്ഞു വീണു മരിച്ചു

ഓണാവധിക്ക് നാട്ടിലേക്ക് പോകാനായി റെയില്‍വേ സ്റ്റേഷനിലെത്തി; യുവാവ് കുഴഞ്ഞു വീണു മരിച്ചു
X

ഭരതന്നൂര്‍: ഓണാവധിക്ക് നാട്ടിലേക്ക് വരുന്നതിനായി റെയില്‍വേ സ്റ്റേഷനില്‍ എത്തിയ യുവാവ് കുഴഞ്ഞു വീണു മരിച്ചു. തിരുവനന്തപുരം ഭരതന്നൂര്‍ മാറനാട് തുറ്റിയറ ശ്രേയസില്‍ ഡി എസ് ഷൈജു(48) ആണ് മരിച്ചത്. ഗുജറാത്തിലെ സൂറത്ത് ജില്ലയില്‍ മാണ്ടിവി എന്ന സ്ഥലത്ത് ടയര്‍ പഞ്ചര്‍ കട നടത്തുകയാണ് ഇയാള്‍. തിങ്കള്‍ രാവിലെയാണ് സംഭവം.

നാട്ടിലേക്ക് വരാന്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയതിനു പിന്നാലെ ഇദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം ഉണ്ടാകുകയും കുഴഞ്ഞു വീഴുകയുമായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം ഇന്ന് വൈകിട്ട് നാട്ടിലെത്തിച്ചു സംസ്‌കരിച്ചു. ഭാര്യ:വി.എസ്.ഷീബ. മകന്‍:ശ്രേയസ്.




Next Story

RELATED STORIES

Share it