- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എ സഈദ് സത്യമത സംസ്ഥാപനത്തിന് അകകണ്ണ് തുറന്നുവച്ച സഫല ജീവിതത്തിന്റെ ഉടമ: ഇ എം അബ്ദുര്‍റഹ്മാന്‍

കോഴിക്കോട്: സത്യമതത്തിന്റെ സംസ്ഥാപനത്തിനു വേണ്ടി അകകണ്ണ് തുറന്നുവച്ച സഫല ജീവിതത്തിന്റെ ഉടമായിരുന്നു എ സഈദെന്ന് എംപവര്‍ ഇന്ത്യാ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഇഎം അബ്ദുര്‍റഹ്മാന്‍. പ്രമുഖ പണ്ഡിതനും എഴുത്തുകാരനുമായിരുന്ന പരേതനായ എ സഈദിന്റെ 'മതം, സമൂഹം, രാഷ്ട്രീയം' സമാഹൃത രചനകള്‍' എന്ന ഗ്രന്ഥത്തിന്റെ പ്രകാശനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 1990കളുടെ തുടക്കത്തില്‍ കേരളത്തില്‍ ഉദിച്ചിയര്‍ന്ന സാമൂഹിക നവജാഗരണത്തിന്റെ ഭാഗമാകുന്നതോടുകൂടിയാണ് എ സഈദിന്റെ വൈജ്ഞാനിക കവാടങ്ങള്‍ അനുവാചകര്‍ക്കുമുമ്പില്‍ തുറക്കപ്പെട്ടത്. എന്‍ഡിഎഫ് എന്ന പ്രസ്ഥാനത്തില്‍ നേത്യപരമായ പങ്ക് വഹിച്ച് പ്രവര്‍ത്തിക്കുന്നതിന്റെ ഭാഗമായാണ് എ സഈദ് എന്ന എഴുത്തുകാരന്‍ കേരളത്തില്‍ അറിയപ്പെടാന്‍ തുടങ്ങിയത്. ആ മുന്നേറ്റത്തിന്റെ സ്പന്ദനമായാണ് അദ്ദേഹത്തിന്റെ എഴുത്തുകള്‍ വായനക്കാര്‍ക്ക് മുന്നില്‍ അനാവൃതമാവുന്നതെന്നും അദ്ദേഹം പറഞ്ഞു.
ദീനുല്‍ ഹഖ് അഥവാ സത്യത്തിന്റെ മതം എന്ന പുസ്തകമാണ് അദ്ദേഹത്തിന്റെ മാസ്റ്റര്‍ പീസെന്നും അദ്ദേഹം പറഞ്ഞു. രണ്ട് വാള്യങ്ങളിലായി തേജസ് ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകം, എ സഈദ് എഴുതിയ പുസ്തകങ്ങളുടെയും വിവിധ പ്രസിദ്ധീകരണങ്ങളില്‍ വന്ന ലേഖനങ്ങളുടെയും സമാഹാരമാണ്. ഒന്നാം വാള്യത്തിന്റെ പ്രകാശനം പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യാ ചെയര്‍മാന്‍ ഒ എം എ സലാം, എഴുത്തുകാരന്‍ വിഎ കബീറിന് നല്‍കി നിര്‍വഹിച്ചു. രണ്ടാം വാള്യത്തിന്റെ പ്രകാശനം മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഒ അബ്ദുല്ല, എ സഈദിന്റെ മകള്‍ സാലിഹ ആല്‍പറ്റയ്ക്ക് നല്‍കി നിര്‍വഹിച്ചു.
ദീനുല്‍ ഹഖ് എന്ന പുസ്തകത്തിന്റെ ഇംഗ്ലീഷ് പരിഭാഷയുടെ പ്രകാശനം പോപുലര്‍ ഫ്രണ്ട് ഒഫ് ഇന്ത്യയുടെ ജനറല്‍ സെക്രട്ടറി അനീസ് അഹ്മദ്, വിവര്‍ത്തകന്‍ എപി കുഞ്ഞാമുവിന് നല്‍കി നിര്‍വഹിച്ചു. കാര്യങ്ങളെയും ആശയങ്ങളെയും വ്യത്യസ്തമായി നോക്കിക്കാണുന്ന സഈദ് സാഹിബിന്റെ ശൈലിയാണ് തന്നെ ആകര്‍ഷിച്ചിട്ടുള്ളതെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യാ ചെയര്‍മാന്‍ ഒ എം എ സലാം പറഞ്ഞു. അദ്ദേഹത്തിന്റെ അകക്കണ്ണുകളുടെ കാഴ്ചയ്ക്ക് ആധാരം ഖുര്‍ആന്‍ ആയിരുന്നു. എ സഈദ് എന്ന സാമൂഹിക പരിഷ്‌കര്‍ത്താവിന്റെ ഇടം ഇപ്പോള്‍ ഒഴിഞ്ഞുകിടക്കുകയാണെന്നും നിലവിലെ തലമുറ അത് നികത്തണമെന്നും അദ്ദേഹം പറഞ്ഞു. മതപണ്ഡിതര്‍ സത്യത്തിന് മുന്നില്‍ മൗനം പൂണ്ടുനിന്നപ്പോള്‍ സഈദ് സാഹിബിനെ പോലുള്ളവര്‍ ധീരമായി മുമ്പോട്ടുവരികയും സമൂഹത്തെ തൊട്ടുണര്‍ത്തുകയും ചെയ്‌തെന്ന് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ഒ അബ്ദുല്ല പറഞ്ഞു. മതപണ്ഡിതര്‍ ഹദീസുകളെയും ഖുര്‍ആനെയും വൈയക്തികതമായി വായിച്ചപ്പോള്‍ സഈദ് സാഹിബ് സമുഹത്തോടും നീതിയോടും ചേര്‍ത്തുവായിക്കുകയായിരുന്നെന്ന് പോപുലര്‍ ഫ്രണ്ട് ഒഫ് ഇന്ത്യയുടെ ജനറല്‍ സെക്രട്ടറി അനീസ് അഹ്മദ് പറഞ്ഞു. ഗ്രന്ഥകാരനും അധ്യാപകനുമായ കെ പി കമാലുദ്ദീന്‍, പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സെക്രട്ടറി നാസറുദ്ദീന്‍ എളമരം, പോപുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സിപി മുഹമ്മദ് ബഷീര്‍, എഴുത്തുകാരന്‍, ഡോ. ജമീല്‍ അഹ്മദ്, മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ കൊച്ചങ്ങാടി തേജസ് ന്യൂസ് മാനേജിങ് എഡിറ്റര്‍ കെഎച്ച് നാസര്‍ സംസാരിച്ചു. ഐഒഎസ് കാലിക്കറ്റ് ചാപ്റ്റര്‍ കോ-ഓഡിനേറ്റര്‍ പ്രഫ. പികോയ അധ്യക്ഷത വഹിച്ചു.
A Saeed Owner of a fruitful life: EM Abdurrahman
RELATED STORIES
ഫത്തേപൂരിലെ മഖ്ബറയിലെ ഖബര് തകര്ത്ത സംഭവം; സംഭവത്തെ അപലപിച്ച് ബിഎസ്പി ...
12 Aug 2025 6:27 AM GMTബാഴ്സലോണയുടെ ഒരു ലീഗ് മത്സരം അമേരിക്കയിലെ മയാമിയില് നടക്കും
12 Aug 2025 6:21 AM GMTഇസാഫ് ബാങ്കില് മോഷണം; എട്ടു മിനുട്ടില് കവര്ന്നത് 15 കിലോഗ്രാം...
12 Aug 2025 6:16 AM GMT'പേര് ക്യാറ്റ് കുമാര്, അച്ഛന് കാറ്റി ബോസ്, അമ്മ കാറ്റിയ ദേവി'; താമസ...
12 Aug 2025 5:56 AM GMTറൊഡ്രിഗോയ്ക്കായി വലവിരിച്ച് മാഞ്ചസ്റ്റര് സിറ്റി; 100 മില്ല്യണ്...
12 Aug 2025 5:54 AM GMTഎടിഎം കൗണ്ടര് തകര്ത്തുള്ള കവര്ച്ചാശ്രമം; പ്രതി പിടിയില്
12 Aug 2025 5:45 AM GMT