Sub Lead

'ഇതാ മറ്റൊരു കേരളാ സ്‌റ്റോറി'; മുസ് ലിം പള്ളിയിലെ ഹിന്ദു വിവാഹത്തിന്റെ വീഡിയോ പങ്കുവച്ച് എ ആര്‍ റഹ്മാന്‍

ഇതാ മറ്റൊരു കേരളാ സ്‌റ്റോറി; മുസ് ലിം പള്ളിയിലെ ഹിന്ദു വിവാഹത്തിന്റെ വീഡിയോ പങ്കുവച്ച് എ ആര്‍ റഹ്മാന്‍
X

ന്യൂഡല്‍ഹി: വിദ്വേഷമുണ്ടാക്കുകയെന്ന ലക്ഷ്യത്തേടെ പച്ചക്കള്ളം പ്രചരിപ്പിക്കുന്ന 'ദി കേരളാ സ്‌റ്റോറി'ക്കെതിരേ വ്യാപക പരാതിയും പ്രതിഷേധവും തുടരുന്നതിനിടെ സംഗീത സംവിധായകന്‍ എ ആര്‍ റഹ്മാനും രംഗത്ത്. കേരളത്തിലെ ഒരു മുസ് ലിം പള്ളിയില്‍ നടന്ന ഹിന്ദു വിവാഹ ചടങ്ങിന്റെ വീഡിയോ പങ്കുവച്ചാണ് എ എ റഹ്മാന്‍ കേരള സ്‌റ്റോറിയെ വിമര്‍ശിച്ചത്. 2022ല്‍ കായംകുളത്തെ ചേരാവള്ളി മസ്ജിദ് അങ്കണത്തില്‍ നടന്ന അഞ്ജു-ശരത് ദമ്പതികളുടെ വിവാഹ വീഡിയോ ആണ് റഹ്മാന്‍ ട്വീറ്റ് ചെയ്തത്. 'ഇതാ മറ്റൊരു കേരള സ്‌റ്റോറി' എന്നാണ് റഹ്മാന്‍ ട്വീറ്റിന് നല്‍കിയ തലക്കെട്ട്്. കൊമ്രേഡ് ഫ്രം കേരള എന്ന ട്വിറ്റര്‍ അക്കൗണ്ടിലെ ഇംഗ്ലീഷ് വീഡിയോ ആണ് റഹ്മാന്‍ റീട്വീറ്റ് ചെയ്തത്.

ദേശീയ മാധ്യമമായ 'ദി ന്യൂസ് മിനുറ്റ്‌സ്' ആണ് 2022ല്‍ വീഡിയോ സ്‌റ്റോറി പ്രസിദ്ധീകരിച്ചത്. ഒരു വര്‍ഷം മുമ്പ് നടന്ന വിവാഹത്തിന്റെ വീഡിയോ ഇപ്പോള്‍ കേരളാ സ്‌റ്റോറി സിനിമയുടെ പശ്ചാത്തലത്തില്‍ വീണ്ടും ശ്രദ്ധ നേടുകയായിരുന്നു. ഇതാണ് കേരളത്തിന്റെ യഥാര്‍ത്ഥ കഥയെന്നും ഹിന്ദു-മുസ് ലിം സൗഹാര്‍ദം കേരളത്തില്‍ ഇങ്ങനെയാണെന്നും കേരളത്തിലെ മത സൗഹാര്‍ദം സംഘപരിവാരത്തിനെ കള്ളക്കഥകളിലൂടെ തകര്‍ക്കാനാവില്ലെന്നുമാണ് പലരും വീഡിയോ പങ്കുവച്ചുകൊണ്ട് വ്യക്തമാക്കിയത്.

Next Story

RELATED STORIES

Share it