Sub Lead

ഒഴിവായത് വന്‍ദുരന്തം; കോഴിക്കോട് നല്ലളത്ത് 110 കെ വി ലൈന്‍ ടവര്‍ ചെരിഞ്ഞു

ഒഴിവായത് വന്‍ദുരന്തം; കോഴിക്കോട് നല്ലളത്ത് 110 കെ വി ലൈന്‍ ടവര്‍ ചെരിഞ്ഞു
X

കോഴിക്കോട്: കനത്ത കാറ്റിലും മഴയിലും കോഴിക്കോട് നല്ലളത്ത് 110 കെ വി ലൈന്‍ ടവര്‍ ചെരിഞ്ഞു. ലൈന്‍ നിലംപൊത്താതിരുന്നതിനാല്‍ വന്‍ദുരന്തമാണ് ഒഴിവായത്. വെള്ളക്കെട്ടില്‍ സ്ഥാപിച്ച ടവറാണ് ഇന്നലെ രാത്രിയിലെ കാറ്റിലും മഴയിലും ചെരിഞ്ഞത്. കാറ്റും മഴയും തുടര്‍ന്നാല്‍ ടവര്‍ പൂര്‍ണമായും വീഴുമെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു.

ഇതിനിടെ കോഴിക്കോട് കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ വ്യാപക കൃഷിനാശമാണ് ഉണ്ടായത്. കാരശ്ശേരി ആക്കോട്ട് ചാലില്‍ സുബിന്റെ 300 ലധികം വാഴ കാറ്റില്‍ നിലം പതിച്ചു. കോഴിക്കോട് കണ്ണാടിക്കലില്‍ വീടിന് മുകളില്‍ മരം വീണു. കണ്ണാടിക്കല്‍ തുളസീധരന്‍ എന്നയാളുടെ വീട്ടിലേക്കാണ് മരം വീണത്. കഴിഞ്ഞ ദിവസം രാത്രി കോഴിക്കോടിന്റെ വിവിധ പ്രദേശങ്ങളില്‍ കനത്ത മഴയാണ് പെയ്തത്. മുക്കം, തിരുവമ്പാടി, കൂടരഞ്ഞി, കൊടിയത്തൂര്‍ ഭാഗങ്ങളില്‍ വ്യാപക കൃഷി നാശം സംഭവിച്ചിട്ടുണ്ട്. പ്രദേശത്ത് വൈദ്യുതി നിലച്ചിട്ട് മണിക്കൂറുകളായി.




Next Story

RELATED STORIES

Share it