Sub Lead

മീന്‍പിടിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം വര്‍ഗീയ സംഘര്‍ഷമായി; മുസ്‌ലിംകളുടെ വീട് തകര്‍ത്ത് പോലിസ്

മീന്‍പിടിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം വര്‍ഗീയ സംഘര്‍ഷമായി; മുസ്‌ലിംകളുടെ വീട് തകര്‍ത്ത് പോലിസ്
X

മീറത്ത്: കുളത്തില്‍ നിന്നും മീന്‍പിടിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം വര്‍ഗീയ സംഘര്‍ഷത്തിന് കാരണമായി. ഉത്തര്‍പ്രദേശിലെ മീറത്തിലെ സലാവ ഗ്രാമത്തില്‍ ചൊവ്വാഴ്ചയാണ് സംഭവം. ചൊവ്വാഴ്ച ആരിഫ് എന്ന യുവാവും സഹോദരനും പ്രദേശത്തെ കുളത്തില്‍ നിന്നും മീന്‍ പിടിച്ചു മടങ്ങുകയായിരുന്നു. അവരെ പ്രദേശത്തെ ഡയറിക്ക് സമീപത്ത് ഇരുന്നിരുന്ന കപില്‍ എന്നയാളും സംഘവും തടഞ്ഞു. കപില്‍ താക്കൂര്‍ വിഭാഗക്കാരനാണ്. ഇരുകൂട്ടരും തമ്മില്‍ വാക്കുതര്‍ക്കം രൂപപ്പെട്ടു. അതിന് പിന്നീട് അടിപിടിയിലേക്ക് നീങ്ങി. അതിന് ശേഷം പ്രദേശത്ത് വലിയ സംഘര്‍ഷാവസ്ഥ രൂപപ്പെട്ടതായി റിപോര്‍ട്ടുകള്‍ പറയുന്നു. കല്ലേറിലും മറ്റും ആറു പേര്‍ക്ക് പരിക്കേറ്റു. തുടര്‍ന്ന് പോലിസും ജില്ലാ ഭരണകൂടവും കൂടി ബുള്‍ഡോസര്‍ കൊണ്ടുവന്നു മുസ്‌ലിംകളുടെ വീടുകള്‍ പൊളിക്കുകയായിരുന്നു.

നിയമവിരുദ്ധമായാണ് വീടുകള്‍ നിര്‍മിച്ചതെന്ന് ആരോപണമാണ് ഉന്നയിച്ചത്. സംഭവത്തില്‍ എട്ടു മുസ്‌ലിം യുവാക്കളെ പോലിസ് അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചു. ഇത് ബുള്‍ഡോസര്‍ ഡോസ് ആണെന്ന് ബിജെപി നേതാവ് സംഗീത് സോം പറഞ്ഞു.

Next Story

RELATED STORIES

Share it