Sub Lead

മഹാരാഷ്ട്രയില്‍ ബസ്സും ഓട്ടോയും കൂട്ടിയിടിച്ച് കിണറ്റിലേക്ക് വീണ് 20 മരണം

മഹാരാഷ്ട്രയില്‍ ബസ്സും ഓട്ടോയും കൂട്ടിയിടിച്ച് കിണറ്റിലേക്ക് വീണ് 20 മരണം
X

മുംബൈ: മഹാരാഷ്ട്രയില്‍ നാസിക്കില്‍ ബസ്സും ഓട്ടോയും കൂട്ടിയിടിച്ച് കിണറിലേക്ക് വീണ് 20 പേര്‍ മരിച്ചു. നാസിക്കിലെ മേഷി വില്ലേജില്‍ വൈകീട്ട് നാലോടെയാണ് അപകടമുണ്ടായത്. കൂട്ടിയിടിച്ച വാഹനങ്ങള്‍ കിണറ്റിലേക്ക് വീഴുകയായിരുന്നു. അപകടത്തില്‍പ്പെട്ട ബസില്‍ 30 പേരും ഓട്ടോയില്‍ ഏഴ് പേരും ഉണ്ടായിരുന്നതായാണു റിപോര്‍ട്ട്. മലേഗാവ്-കാല്‍വണ്‍ റൂട്ടിലോടുന്ന മഹാരാഷ്ട്ര ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ ബസ് ടയര്‍ പഞ്ചറായി നിയന്ത്രണം വിട്ട് ഓട്ടോയിലിടിക്കുകയായിരുന്നു. തൊട്ടുപിന്നാലെ റോഡരികിലെ കിണറ്റിലേക്ക് ഇരുവാഹനങ്ങളും വീഴുകയായിരുന്നു. അപകടത്തില്‍പ്പെട്ട 30 പേരെ രക്ഷിച്ചതായി പോലിസ് പറഞ്ഞു. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 10 ലക്ഷം രൂപ വീതം സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവരുടെ ചികില്‍സാ ചെലവ് മഹാരാഷ്ട്ര ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ വഹിക്കും. രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചു.




Next Story

RELATED STORIES

Share it