പതിമൂന്നുകാരിക്ക് ക്രൂരപീഡനം; പാസ്റ്റര്‍ക്ക് ജീവപര്യന്തം തടവും പിഴയും ശിക്ഷ
ശരീരത്തില്‍ ബാധ കയറിയിട്ടുണ്ടെന്നും പ്രാര്‍ത്ഥിച്ച് മാറ്റിത്തരാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചാണ് പ്രതി 13കാരിയെ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. 2016 ലായിരുന്നു കേസിനാസ്പദമായ സംഭവം.

മലപ്പുറം: മലപ്പുറത്ത് 13കാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ പാസ്റ്റര്‍ക്ക് ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. തിരുവനന്തപുരം ബാലരാമപുരം സ്വദേശി ജോസ് പ്രകാശിനെയാണ് മഞ്ചേരി ഫാസ്റ്റ് ട്രാക് പോക്‌സോ കോടതി ശിക്ഷിച്ചത്. ശരീരത്തില്‍ ബാധ കയറിയിട്ടുണ്ടെന്നും പ്രാര്‍ത്ഥിച്ച് മാറ്റിത്തരാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചാണ് പ്രതി 13കാരിയെ ക്രൂരപീഡനത്തിനിരയാക്കിയത്. 2016 ലായിരുന്നു കേസിനാസ്പദമായ സംഭവം.
സമാനമായ രീതിയിലെ മറ്റൊരു കേസിലും ഇന്ന് വിധി പ്രഖ്യാപിച്ചു. ഇടുക്കിയില്‍ 16 കാരിയെ വീട്ടില്‍ അതിക്രമിച്ച് കയറി ബലാത്സംഗം ചെയ്ത പ്രതിക്ക് 12 വര്‍ഷം തടവും 15,000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. വാഴത്തോപ്പ് സ്വദേശി ജിന്റോയെയാണ് ഇടുക്കി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ശിക്ഷിച്ചത്. പെണ്‍കുട്ടിയുടെ വീടിന് സമീപത്തെ റോഡ് പണിക്ക് ഹിറ്റാച്ചി ഓപ്പറേറ്റര്‍ ആയി എത്തിയതായിരുന്നു ജിന്റോ. പെണ്‍കുട്ടി ഒറ്റയ്ക്കായിരുന്ന സമയത്ത് വീട്ടില്‍ അതിക്രമിച്ചുകയറി ബലാത്സംഗം ചെയ്തു എന്നാണ് കേസ്. 2016 ല്‍ ഇടുക്കി പോലീസാണ് കേസെടുത്ത് അന്വേഷണം നടത്തിയത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതിന് ഏഴുവര്‍ഷം തടവും, 10000 രൂപ പിഴയുമാണ് ശിക്ഷ. പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചുകയറിയതിന് അഞ്ച് വര്‍ഷം തടവും 5000 രൂപ പിഴയുമാണ് ശിക്ഷിച്ചത്. പിഴ തുക പൂര്‍ണമായും ഇരക്ക് നല്‍കണമെന്നും കോടതി നി!ര്‍ദ്ദേശിച്ചു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ എസ് എസ് സനീഷ് ഹാജരായി.
RELATED STORIES
കടയ്ക്കല് സംഭവം അങ്ങിനെ ലഘൂകരിക്കാന് കഴിയുന്ന ഒന്നല്ല;...
27 Sep 2023 11:16 AM GMTഇഡി അറസ്റ്റ് ചെയ്ത രണ്ട് പോപുലര് ഫ്രണ്ട് മുന് പ്രവര്ത്തകര്ക്കു...
27 Sep 2023 11:10 AM GMTഇറാഖില് വിവാഹ ഹാളിലുണ്ടായ തീപ്പിടിത്തത്തില് 100 പേര് മരിച്ചു
27 Sep 2023 5:27 AM GMTകരിങ്കരപ്പുള്ളിയില് പാടത്ത് കുഴിച്ചിട്ടത് കാണാതായ യുവാക്കളെ തന്നെ;...
27 Sep 2023 5:18 AM GMTഏഷ്യന് ഗെയിംസ്; ഷൂട്ടിങ്ങില് സ്വര്ണവും വെള്ളിയും കരസ്ഥമാക്കി...
27 Sep 2023 5:03 AM GMTപാകിസ്താനു വേണ്ടി ചാരപ്രവര്ത്തനം; യുപി സ്വദേശിയായ 'സൈനികന്'...
26 Sep 2023 6:58 PM GMT