Sub Lead

മഹാരാഷ്ട്രയില്‍ 920 മരണങ്ങള്‍; 57,640 പുതിയ കൊവിഡ് കേസുകള്‍

മഹാരാഷ്ട്രയില്‍ 920 മരണങ്ങള്‍; 57,640 പുതിയ കൊവിഡ് കേസുകള്‍
X

മുംബൈ: കൊവിഡ് ബാധിച്ച് മഹാരാഷ്ട്രയില്‍ മരണപ്പെട്ടത് 920 പേര്‍. പുതുതായി 57,000 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്ത്. അതേസമയം, സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ രോഗം ബാധിച്ച ജില്ലകളില്‍ അണുബാധ കുറയുന്നതായി കണ്ടെത്തിയിട്ടുണ്ട്. തലസ്ഥാനമായ മുംബൈയില്‍ 3,879 പുതിയ കേസുകളും 77 മരണങ്ങളും റിപോര്‍ട്ട് ചെയ്തു. പൂനെയില്‍ 9,084 കേസുകളും 93 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനത്ത് നിലവില്‍ 6.41 ലക്ഷം സജീവ കേസുകളുണ്ട്.

ബുധനാഴ്ച റിപോര്‍ട്ട് ചെയ്ത 920 മരണങ്ങളില്‍ 414 എണ്ണം അവസാന 48 മണിക്കൂറിനുള്ളിലും 219 എണ്ണം കഴിഞ്ഞ ആഴ്ചയില്‍ സംഭവിച്ചതാണെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. മറ്റ് 287 മരണങ്ങളും കഴിഞ്ഞ ആഴ്ച്ചയ്ക്ക് മുമ്പുള്ളതാണ്. രണ്ടാം തരംഗത്തെ മഹാരാഷ്ട്ര കൈകാര്യം ചെയ്തതിനെ സുപ്രിംകോടതി വിമര്‍ശിച്ചതിനെ തുടര്‍ന്നാണ് കണക്കുകള്‍ പുറത്തുവരുന്നത്.

അതേസമയം, 6.6 ലക്ഷത്തോളം സജീവ കേസുകളുള്ള സംസ്ഥാനത്തെ 15 ജില്ലകളില്‍ കൊറോണ വൈറസിന്റെ എണ്ണം കുറവുണ്ടെന്ന് മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് ടോപ്പെ ചൊവ്വാഴ്ച വൈകീട്ട് വ്യക്തമാക്കിയിരുന്നു. മുംബൈ, ഔറംഗബാദ്, താനെ, നാസിക്, റായ്ഗഡ്, നാഗ്പൂര്‍, ലത്തൂര്‍, അമരാവതി, നന്ദേദ്, ധൂലെ, ഭണ്ഡാര, നന്ദൂര്‍ബാര്‍, ഉസ്മാനാബാദ്, ചന്ദ്രപൂര്‍, ഗോണ്ടിയ എന്നിവിടങ്ങളിലാണ് കേസുകള്‍ കുറയുന്നത്. അതേസമയം, തുടര്‍ച്ചയായ രണ്ട് ദിവസം കുറഞ്ഞ ശേഷം മുംബൈയിലെ പ്രതിദിന അണുബാധ 1,300 ലേറെ കൂടി.

920 Deaths In Maharashtra, Highest Ever In A Day; 57,640 New Cases

Next Story

RELATED STORIES

Share it