രാജസ്ഥാനിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ മണിക്കൂറുകള്‍ക്കിടെ ഒമ്പത് നവജാത ശിശുക്കള്‍ മരിച്ചു
ബുധനാഴ്ച രാത്രി അഞ്ച് കുഞ്ഞുങ്ങളും വ്യാഴാഴ്ച നാല് കുഞ്ഞുങ്ങളുമാണ് നഗരത്തിലെ പ്രശസ്തമായ ജെ കെ ലോണ്‍ ആശുപത്രിയില്‍ മരിച്ചത്.
BY SRF11 Dec 2020 4:20 AM GMT

X
SRF11 Dec 2020 4:20 AM GMT
ജയ്പൂര്‍: രാജസ്ഥാനിലെ കോട്ട നഗരത്തിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ മണിക്കൂറുകള്‍ക്കിടെ ഒമ്പത് നവജാത ശിശുക്കള്‍ മരിച്ചു. നിരവധി കുഞ്ഞുങ്ങള്‍ മരിച്ചതിനെതുടര്‍ന്ന് കഴിഞ്ഞ വര്‍ഷവും ഇതേ ആശുപത്രി ദേശീയ തലക്കെട്ടുകളില്‍ നിറഞ്ഞിരുന്നു.
ബുധനാഴ്ച രാത്രി അഞ്ച് കുഞ്ഞുങ്ങളും വ്യാഴാഴ്ച നാല് കുഞ്ഞുങ്ങളുമാണ് നഗരത്തിലെ പ്രശസ്തമായ ജെ കെ ലോണ്‍ ആശുപത്രിയില്‍ മരിച്ചത്. മരിച്ചത് 14 ദിവസം പ്രായമുള്ള കുഞ്ഞുങ്ങളാണ്. സംഭവത്തില്‍ സംസ്ഥാന ആരോഗ്യമന്ത്രി രഘു ശര്‍മ അന്വേഷണത്തിന് ഉത്തരവിട്ടു.
സ്വാഭാവിക മരണങ്ങളാണെന്നും അണുബാധ പോലുള്ള മറ്റുകാരണങ്ങളില്ലെന്നും ആശുപത്രി സൂപ്രണ്ട് സുരേഷ് ദുലാര അവകാശപ്പെട്ടു. ഡിവിഷണല്‍ കമ്മീഷണര്‍ കെ സി മീനയും ജില്ലാ കലക്ടര്‍ ഉജ്ജാവല്‍ റാത്തോഡും വ്യാഴാഴ്ച വൈകുന്നേരം ആശുപത്രി സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.
Next Story
RELATED STORIES
വിദ്വേഷ പ്രസംഗം; ബാബാ രാംദേവിനെ അറസ്റ്റ് ചെയ്യണമെന്ന് എസ്ഡിപിഐ
4 Feb 2023 5:16 PM GMTരണ്ടുവയസ്സുകാരി വീടിന് സമീപത്തെ കുളത്തില് വീണ് മരിച്ചു
4 Feb 2023 5:03 PM GMTബജറ്റ്: കേന്ദ്ര- സംസ്ഥാന സര്ക്കാരുകള് കോഴിക്കോട് ജില്ലയെ അവഗണിച്ചു-...
4 Feb 2023 4:59 PM GMTതമിഴ്നാട്ടില് സാരി വിതരണത്തിനിടെ തിരക്കില്പ്പെട്ട് നാലുപേര്...
4 Feb 2023 3:45 PM GMTപ്രശസ്ത പിന്നണി ഗായിക വാണി ജയറാം അന്തരിച്ചു
4 Feb 2023 2:43 PM GMTവനിതാ നേതാവിന് അശ്ലീല സന്ദേശം: സിപിഎം പാക്കം ലോക്കല് സെക്രട്ടറി...
4 Feb 2023 2:34 PM GMT