Sub Lead

യുഎസിലെ ചിക്കാഗോയില്‍ വെടിവെയ്പ്; 8 പേര്‍ കൊല്ലപ്പെട്ടു

യുഎസിലെ ചിക്കാഗോയില്‍ വെടിവെയ്പ്; 8 പേര്‍ കൊല്ലപ്പെട്ടു
X

ചിക്കാഗോ: അമേരിക്കയിലെ ചിക്കാഗോയിലുണ്ടായ വെടിവെയ്പില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടു. മൂന്ന് സ്ഥലങ്ങളിലായാണ് വെടിവയ്പുണ്ടായത്. ചിക്കാഗോ നഗരത്തില്‍ നിന്ന് മാറി പ്രാന്തപ്രദേശങ്ങളിലാണ് വെടിവെയ്പുണ്ടായതെന്ന് ഇല്ലിനോയ്‌സ് അതോറിറ്റി അറിയിച്ചു. വെടിവെയ്പിനുള്ള കാരണം വ്യക്തമല്ലെന്ന് അധികൃതര്‍ അറിയിച്ചു. സംഭവത്തെ കുറിച്ച് അന്വേഷണം നടത്തുകയാണെന്നും കൊലപാതകങ്ങള്‍ക്ക് പിന്നിലുള്ള കാരണം കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും പോലീസ് അറിയിച്ചു. വെടിവയ്പ് നടത്തിയയാള്‍ക്ക് ഇരകളെ മുന്‍പരിചയമുണ്ടായിരുന്നുവെന്നും പോലിസ് വ്യക്തമാക്കി. എഫ്ബിഐ ടാസ്‌ക് ഫോഴ്‌സിന്റെ സഹായത്തോടെ ലോക്കല്‍ പോലിസ് പ്രതിക്ക് വേണ്ടി വ്യാപക തിരച്ചില്‍ നടത്തുകയാണ്. ഞായര്‍, തിങ്കള്‍ ദിവസങ്ങളിലായാണ് വെടിവയ്പില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടതെന്ന് ചിക്കാഗോ പോലിസ് അറിയിച്ചു. ഞായറാഴ്ച രാവിലെയാണ് ഒരാളുടെ മൃതദേഹം വീട്ടില്‍ നിന്നു കണ്ടെത്തിയത്. മറ്റ് ഏഴ്‌പേരുടേയും മൃതദേഹങ്ങള്‍ തിങ്കളാഴ്ചയാണ് കണ്ടെത്തിയത്. രണ്ട് വീടുകളില്‍ നിന്നാണ് തിങ്കളാഴ്ച മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്നും പോലിസ് അറിയിച്ചു.

Next Story

RELATED STORIES

Share it