Sub Lead

യുപിയില്‍ കര്‍ഷക സമരക്കാര്‍ക്കിടയിലേക്ക് കേന്ദ്രമന്ത്രിയുടെ വാഹനവ്യൂഹം ഇടിച്ചുകയറ്റിയ സംഭവം; മരിച്ചവരുടെ എണ്ണം എട്ടായി

പ്രദേശത്ത് കനത്ത പോലിസ് കാവലേര്‍പ്പെടുത്തിയിട്ടുണ്ട്. നാളെ ഉച്ചയ്ക്ക് 12നും 1 മണിക്കും ഇടയില്‍ ഇന്ത്യയിലെ എല്ലാ ജില്ലകളിലെയും ജില്ലാ മജിസ്‌ട്രേറ്റ് ഓഫിസുകള്‍ക്ക് മുന്നില്‍ പ്രതിഷേധിക്കാന്‍ എല്ലാ കര്‍ഷക സംഘടനകളോടും ആഹ്വാനം ചെയ്തു.

യുപിയില്‍ കര്‍ഷക സമരക്കാര്‍ക്കിടയിലേക്ക് കേന്ദ്രമന്ത്രിയുടെ വാഹനവ്യൂഹം ഇടിച്ചുകയറ്റിയ സംഭവം; മരിച്ചവരുടെ എണ്ണം എട്ടായി
X

ലഖ്‌നോ: ഉത്തര്‍പ്രദേശിലെ ലക്ഷിംപൂര്‍ ഖേരിയില്‍ പ്രതിഷേധിച്ച കര്‍ഷകരുടെ ഇടയിലേക്ക് കേന്ദ്ര മന്ത്രിയുടെ വാഹനവ്യൂഹം ഇടിച്ചുകയറ്റിയതിനെത്തുടര്‍ന്ന് മരണപ്പെട്ടവരുടെ എണ്ണം എട്ടായി. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെയും യുപി ഉപമുഖ്യമന്ത്രി കേശവ് മൗര്യയുടെയും വാഹനവ്യൂഹത്തിലെ വാഹനമാണ് സമരക്കാര്‍ക്കിടയിലേക്ക് ഇടിച്ചുകയറിയത്. കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് കാര്‍ ഇടിച്ചുകയറ്റുകയായിരുന്നുവെന്ന് കര്‍ഷകര്‍ ആരോപിച്ചു. ആദ്യം രണ്ടുപേര്‍ കൊല്ലപ്പെട്ടതായ വാര്‍ത്തകളാണ് പുറത്തുവന്നിരുന്നത്. എന്നാല്‍, ഗുരുതരമായി പരിക്കേറ്റ ആറുപേരടക്കം എട്ടുപേര്‍ കൊല്ലപ്പെട്ടതായി ലക്കിംപൂര്‍ ഖേരിയിലെ അഡീഷനല്‍ പോലിസ് സൂപ്രണ്ട് അരുണ്‍കുമാര്‍ സിങ് പറഞ്ഞു.

പ്രതിഷേധിച്ച കര്‍ഷകര്‍ക്കുനേരേ വാഹനം ഓടിച്ചുകയറ്റിയതിനെത്തുടര്‍ന്നാണ് എട്ടുപേര്‍ മരണപ്പെട്ടതെന്ന് കര്‍ഷക യൂനിയന്‍ നേതാക്കള്‍ ആരോപിച്ചു. കേന്ദ്രമന്ത്രിയുടെ മകനും ബന്ധുവും വാഹനത്തിലെ സീറ്റിലിരിക്കുന്നുണ്ടായിരുന്നു. പുറത്തുവന്ന പ്രദേശത്തുനിന്നുള്ള ദൃശ്യങ്ങളില്‍ വാഹനങ്ങള്‍ക്ക് തീപ്പിടിച്ചതായി കാണുന്നുണ്ട്. പരിക്കേറ്റ ഒരാള്‍ നിലത്ത് കിടക്കുന്നുണ്ട്. പ്രദേശത്ത് കനത്ത പോലിസ് കാവലേര്‍പ്പെടുത്തിയിട്ടുണ്ട്. നാളെ ഉച്ചയ്ക്ക് 12നും 1 മണിക്കും ഇടയില്‍ ഇന്ത്യയിലെ എല്ലാ ജില്ലകളിലെയും ജില്ലാ മജിസ്‌ട്രേറ്റ് ഓഫിസുകള്‍ക്ക് മുന്നില്‍ പ്രതിഷേധിക്കാന്‍ കര്‍ഷക സംഘടനകള്‍ എല്ലാ കര്‍ഷക സംഘടനകളോടും ആഹ്വാനം ചെയ്തു.

കര്‍ഷക നേതാവ് രാകേഷ് ടികായത്തും പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളില്‍നിന്നുള്ള കര്‍ഷകരും യുപി ജില്ലയിലേക്കുള്ള യാത്രയിലാണ്. ലക്കിംപൂര്‍ ഖേരിയിലെ ജില്ലാ ആശുപത്രിയിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ.ലളിത് കുമാര്‍ പറഞ്ഞു, രണ്ടുപേരെ ആശുപത്രിയിലെത്തിച്ചേരുമ്പോഴേക്കും മരണപ്പെട്ടിരുന്നു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. 'പോസ്റ്റ്‌മോര്‍ട്ടം നടത്തിയിട്ടില്ല- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മന്ത്രിമാര്‍ പങ്കെടുക്കുന്ന പരിപാടിയുടെ ഭാഗമായി ഇന്ന് രാവിലെ മുതല്‍ പ്രദേശത്ത് കര്‍ഷകര്‍ ഉപരോധ സമരം നടത്തിയിരുന്നു.

രണ്ട് പ്രതിഷേധക്കാരുടെ ശരീരത്തിലൂടെ വാഹനം കയറിയിറങ്ങിയതായി കര്‍ഷക നേതാക്കള്‍ ആദ്യം ആരോപിച്ചത്. തുടര്‍ന്ന് നടന്ന സംഘര്‍ഷത്തില്‍ പ്രതിഷേധക്കാര്‍ ഏതാനും വാഹനങ്ങള്‍ അഗ്‌നിക്കിരയാക്കി. വാഹനങ്ങള്‍ കത്തുന്ന വീഡിയോ സാമൂഹികമാധ്യങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. ഉപമുഖ്യമന്ത്രി ഖേരിയില്‍ നടക്കുന്ന ഒരു പരിപാടിയില്‍ പങ്കെടുക്കാനാണ് സ്ഥലത്തെത്തിയത്. സംഭവത്തെക്കുറിച്ച് അധികൃതരുടെ ഭാഗത്തുനിന്ന് പ്രതികരണമുണ്ടായിട്ടില്ല. അതേസമയം സംഭവത്തില്‍ രാജ്യമെങ്ങും ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.

Next Story

RELATED STORIES

Share it