Sub Lead

മുസ്‌ലിം യുവാവിന്റെ കൊലപാതകം: ഏഴ് ഹിന്ദുത്വര്‍ക്കെതിരേ കേസ്

മുസ്‌ലിം യുവാവിന്റെ കൊലപാതകം: ഏഴ് ഹിന്ദുത്വര്‍ക്കെതിരേ കേസ്
X

മുംബൈ: മുസ്‌ലിം യുവാവിനെ കുത്തിക്കൊന്ന കേസില്‍ ഏഴു ഹിന്ദുത്വര്‍ക്കെതിരേ കേസെടുത്തു. മഹാരാഷ്ട്രയിലെ ഔറംഗാബാദ് ജില്ലയിലെ (ഛത്രപതി സംഭാജി നഗര്‍) ഖാണ്ഡ്‌ലയില്‍ മേയ് 24ന് മോയിന്‍ ഷാ എന്ന യുവാവ് കൊല്ലപ്പെട്ട കേസിലാണ് ഗൗരവ് അനാര്‍ഥെ, അക്ഷയ് പവാര്‍, ശേഖര്‍ നന്നാവരെ, നന്ദു ജന്റാവോ തുടങ്ങിയവരെയാണ് കേസില്‍ പ്രതിയാക്കിയത്. കൊലപാതകത്തെ തുടര്‍ന്ന് പ്രദേശത്ത് വലിയ അക്രമങ്ങള്‍ നടന്നു. ഒരു കടയും ആശുപത്രിയും ആക്രമിക്കപ്പെട്ടു. പ്രതികളുടെ വീടുകളും ഒരു സംഘം തകര്‍ത്തു. വര്‍ഗീയ കൊലപാതകത്തില്‍ മൂന്നു ദിവസത്തിനുള്ളില്‍ റിപോര്‍ട്ട് നല്‍കണമെന്ന് സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ അംഗം വാസിം ഖാജാഭായ് ബുര്‍ഹാന്‍ എസ്പിക്ക് നിര്‍ദേശം നല്‍കി.

Next Story

RELATED STORIES

Share it