വട്ടിയൂര്‍ക്കാവില്‍ പോളിങ് ശതമാനം 61.68 ആയി

വൈകീട്ട് 5.50 വരെയുള്ള കണക്കുകള്‍ പ്രകാരം 61.68 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. ചില ബൂത്തുകളില്‍ ഇപ്പോഴും വോട്ടെടുപ്പ് നടക്കുന്നുണ്ട്. ആറിന് ക്യൂവിലുണ്ടായിരുന്ന സമ്മതിദായകരാണ് ഇപ്പോള്‍ വോട്ട് ചെയ്യുന്നത്.

വട്ടിയൂര്‍ക്കാവില്‍ പോളിങ് ശതമാനം 61.68 ആയി

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് അവസാനിച്ചു. വൈകീട്ട് 5.50 വരെയുള്ള കണക്കുകള്‍ പ്രകാരം 61.68 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. ചില ബൂത്തുകളില്‍ ഇപ്പോഴും വോട്ടെടുപ്പ് നടക്കുന്നുണ്ട്. ആറിന് ക്യൂവിലുണ്ടായിരുന്ന സമ്മതിദായകരാണ് ഇപ്പോള്‍ വോട്ട് ചെയ്യുന്നത്.

5.50 വരെയുള്ള കണക്കുകള്‍ പ്രകാരം മണ്ഡലത്തില്‍ ആകെയുള്ള 1,97,570 വോട്ടര്‍മാരില്‍ 1,21,864 പേര്‍ ഇതുവരെ വോട്ട് രേഖപ്പെടുത്തി. ഇതില്‍ 60,254 പേര്‍ പുരുഷന്മാരും 61,609 പേര്‍ സ്ത്രീകളും ഒരാള്‍ ട്രാന്‍സ്‌ജെന്‍ഡറുമാണ്.

RELATED STORIES

Share it
Top