Sub Lead

ദക്ഷിണ കൊറിയയില്‍ തീപ്പിടിത്തം; 60 വീടുകള്‍ കത്തി നശിച്ചു, 500 ലധികം പേരെ ഒഴിപ്പിച്ചു (വീഡിയോ)

ദക്ഷിണ കൊറിയയില്‍ തീപ്പിടിത്തം; 60 വീടുകള്‍ കത്തി നശിച്ചു, 500 ലധികം പേരെ ഒഴിപ്പിച്ചു (വീഡിയോ)
X

സോള്‍: ദക്ഷിണ കൊറിയയിലെ തെക്കന്‍ സോളിലെ ഗുര്‍യോങ് ഗ്രാമത്തിലുണ്ടായ തീപ്പിടിത്തത്തില്‍ 60 ഓളം വീടുകള്‍ കത്തി നശിച്ചു. 500ല്‍ അധികം ആളുകളെ മാറ്റി പാര്‍പ്പിച്ചു. വെള്ളിയാഴ്ച രാവിലെ ആറരയ്ക്കാണ് തീപ്പിടിത്തമുണ്ടായത്. പ്ലാസ്റ്റിക് ഷീറ്റുകളും പ്ലൈവുഡും ഉപയോഗിച്ച് നിര്‍മിച്ച ഗ്രാമത്തിലെ ഒരു വീട്ടിലാണ് ആദ്യം തീപ്പിടിത്തമുണ്ടായത്. അടുത്തടുത്ത് വീടുകളുള്ള പ്രദേശമായതിനാല്‍ തീ വേഗം പടരുകയായിരുന്നു. 800ല്‍ അധികം അഗ്‌നിശമന സേനാംഗങ്ങളും പോലിസ് ഉദ്യോഗസ്ഥരും തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

ആളപായമുണ്ടായതായി റിപോര്‍ട്ട് ചെയ്തിട്ടില്ല. സിയോളിലെ അവസാനത്തെ ചേരികളിലൊന്നായ ഗുരിയോങ് വില്ലേജിലാണ് തീപ്പിടിത്തമുണ്ടായത്. ഇതുവരെ മരണമോ പരിക്കോ റിപോര്‍ട്ട് ചെയ്തിട്ടില്ലെന്നും റിപോര്‍ട്ടില്‍ പറയുന്നു. ഗ്രാമത്തിലെ നാലാമത്തെ ജില്ലയില്‍ രാവിലെ 6:28 ഓടെയാണ് തീപ്പിടിത്തമുണ്ടായതെന്ന് ഗംഗനം ഫയര്‍ സ്‌റ്റേഷനിലെ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് സിഎന്‍എന്‍ റിപോര്‍ട്ട് ചെയ്യുന്നു. സോഷ്യല്‍ മീഡിയയിലെ വീഡിയോകളില്‍ വീടുകളെ തീജ്വാലകള്‍ വിഴുങ്ങുന്നതായി കാണിക്കുന്നു.

Next Story

RELATED STORIES

Share it