കര്‍ണാടകയിലെ ആറ് സ്‌കൂളുകള്‍ക്ക് ബോംബ് ഭീഷണി; വിദ്യാര്‍ഥികളെ ഒഴിപ്പിച്ച് പരിശോധന

ബംഗളൂരു: കര്‍ണാടകയിലെ ആറ് സ്‌കൂളുകള്‍ക്ക് നേരേ ബോംബ് ഭീഷണി. വാര്‍ത്തൂരിലെ ഡല്‍ഹി പബ്ലിക് സ്‌കൂള്‍, ഗോപാലന്‍ ഇന്റര്‍നാഷനല്‍ സ്‌കൂള്‍, ന്യൂ അക്കാദമി സ്‌കൂള്‍, സെന്റ് വിന്‍സന്റ് പോള്‍ സ്‌കൂള്‍, ഗോവിന്ദ്പുരയിലെ ഇന്ത്യന്‍ പബ്ലിക് സ്‌കൂള്‍, ഇലക്ട്രോണിക് സിറ്റിയിലെ എബ്‌നേസര്‍ പബ്ലിക് സ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു ബോംബ് ഭീഷണി. വെള്ളിയാഴ്ച രാവിലെ 11 മണിയോടെ ബംഗളൂരുവിലെ ആറ് സ്‌കൂളുകള്‍ക്ക് ബോംബ് ഭീഷണി ലഭിച്ചതായി ബംഗളൂരു സിറ്റി പോലിസ് സ്ഥിരീകരിച്ചു.
സ്‌കൂളുകളിലെ കംപ്യൂട്ടറുകളിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്. ഇതെത്തുടര്‍ന്ന് സ്‌കൂളുകളുടെ പരിസരത്ത് സിറ്റി പോലിസും ബോംബ് സ്‌ക്വാഡും പരിശോധന തുടരുകയാണ്. രാവിലെ സന്ദേശം കണ്ടയുടനെ സ്‌കൂള്‍ അധികൃതര്‍ വിവരം പോലിസിനെ അറിയിക്കുകയായിരുന്നു. ആറ് സ്‌കൂളുകളിലേക്കും ഒരേ സന്ദേശമാണ് എത്തിയിരിക്കുന്നത്. നിങ്ങളുടെ സ്‌കൂളുകളില്‍ ഉഗ്രസ്‌ഫോടന ശേഷിയുള്ള ബോംബുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇത് തമാശയല്ല. ഉടനെ പോലിസിനെ വിവരമറിയിക്കുക. അല്ലെങ്കില്‍ നിങ്ങള്‍ ഉള്‍പ്പെടെ നിരവധി പേര്‍ ദുരിതം അനുഭവിക്കേണ്ടിവരും.
താമസിക്കരുത്. ഇനിയെല്ലാം നിങ്ങളുടെ കൈകളിലാണ്- ഇ മെയില്‍ സന്ദേശത്തില്‍ പറയുന്നു. അമേരിക്കയില്‍ നിന്നാണ് മെയില്‍ വന്നതെന്നാണ് സംശയിക്കുന്നത്. ഇ- മെയില്‍ സന്ദേശം ലഭിച്ച ഉടനെ അധികൃതര്‍ വിദ്യാര്‍ഥികളെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റി. ബോംബുകള്‍ ഒന്നും ഇതുവരെയും കണ്ടെടുത്തിട്ടില്ല. ഇതിന്റെ അടിസ്ഥാനത്തില്‍ ഭീഷണി വ്യാജമാണെന്നാണ് പോലിസ് നിഗമനം. സംഭവത്തില്‍ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രക്ഷിതാക്കള്‍ സ്‌കൂളിലേക്ക് കൂട്ടമായെത്തിയതോടെ പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തിരുന്നു.
RELATED STORIES
ഏഷ്യന്‍ ഗെയിംസ്; ആദ്യ ദിനം ഇന്ത്യക്ക് മൂന്ന് വെള്ളിയും രണ്ട് വെങ്കലവും
24 Sep 2023 6:07 AM GMTലോക അത്ലറ്റിക്സ് ചാംപ്യന്‍ഷിപ്പ്; നീരജ് ചോപ്രയ്ക്ക് സ്വര്‍ണ്ണം
28 Aug 2023 4:10 AM GMTലോകകപ്പ്; ഫൈനലില്‍ പൊരുതി വീണ് പ്രജ്ഞാനന്ദ ; കാള്സന് രാജാവ്
24 Aug 2023 3:04 PM GMTചെസ് ലോകകപ്പ് കിരീടം പ്രഗ്നാനന്ദ ഇന്ത്യയിലേക്ക് കൊണ്ടുവരുമോ ?; ഇന്ന്...
24 Aug 2023 6:44 AM GMTസംസ്ഥാന ജേണലിസ്റ്റ് വോളി: കണ്ണൂര്‍ ജേതാക്കള്‍
25 May 2023 4:38 PM GMTമെഴ്സിഡസ് ബെന്‍സ് വേണ്ട; മാതാപിതാക്കളെ ഉംറയ്ക്ക് അയക്കും: നിഖാത്ത്...
28 March 2023 6:17 PM GMT