16കാരിയെ 17കാരന് വിവാഹം ചെയ്തു നല്കിയ സംഭവം; ആറു പേര് അറസ്റ്റില്‍
രാജ (51), അയ്യാവു (55), രാമന് (62), ഗോപു (38), നദിമുത്തു (40), കണ്ണിയന്‍ (50) എന്നിവരാണ് അറസ്റ്റിലായത്.

തഞ്ചാവൂര്‍: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയേയും ആണ്‍കുട്ടിയേയും വിവാഹം കഴിപ്പിച്ചതുമായി ബന്ധപ്പെട്ട് തമിഴ്നാട്ടില്‍ ആറു പേര് അറസ്റ്റില്‍. 17 വയസുള്ള ആണ്‍കുട്ടിയുടേയും 16 വയസുള്ള പെണ്‍കുട്ടിയുടേയും വിവാഹത്തിന് സമ്മര്‍ദ്ദം ചെലുത്തിയവരാണ് അറസ്റ്റിലായത്.
തഞ്ചാവൂരിലെ തിരുവോണം എന്ന സ്ഥലത്താണ് സംഭവം. ഒരേ സ്കൂളിലെ പ്ലസ്ടുവിദ്യാര്ഥികളായ കുട്ടികള്‍ പ്രണയത്തിലാണെന്ന് അറിഞ്ഞതോടെ നാട്ടുകാര്‍ ഇവരുടെ വിവാഹം നടത്താന്‍ വീട്ടുകാരുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയായിരുന്നു.
തിങ്കളാഴ്ച രാത്രി സുഹൃത്തിനൊപ്പം ആണ്‍കുട്ടി പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പോയിരുന്നു. പുലര്‍ച്ചെ 12.30 ഓടെ അവര്‍ ഒരുമിച്ച് സംസാരിക്കുന്നത് കുറച്ച് ഗ്രാമീണരുടെ ശ്രദ്ധയില്‍പെടുകയായിരുന്നു. ഇവര്‍ കാമുകീ കാമുന്മാരാണെന്ന് അറിഞ്ഞതോടെ മാതാപിതാക്കളെ വിവരമറിയിക്കുകയും അവര്‍ സ്ഥലത്തെത്തിയതോടെ ഗ്രാമവാസികള്‍ കുട്ടികളെ വിവാഹം കഴിപ്പിക്കാന്‍ മാതാപിതാക്കളെ നിര്‍ബന്ധിക്കുകയായിരുന്നു. ഗ്രാമവാസികളുടെ സമ്മര്‍ദത്തെ തുടര്‍ന്ന് ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ ഒരു ക്ഷേത്രത്തില്‍ വെച്ച് മാതാപിതാക്കള്‍ ശൈശവ വിവാഹം നടത്തി.സംഭവം പുറത്തറിഞ്ഞതോടെ തിരുവോണത്തിന് പഞ്ചായത്ത് യൂണിയന് വെല്‍ഫെയര്‍ ഓഫിസര്‍ കമലാദേവി പോലിസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രായപൂര്‍ത്തിയാകാത്തവരെ നിര്‍ബന്ധിച്ച് വിവാഹം കഴിച്ചതിന് ആറുപേരെ അറസ്റ്റ് ചെയ്തു.
രാജ (51), അയ്യാവു (55), രാമന് (62), ഗോപു (38), നദിമുത്തു (40), കണ്ണിയന്‍ (50) എന്നിവരാണ് അറസ്റ്റിലായത്. ആണ്‍കുട്ടിയെ തഞ്ചാവൂരിലെ ജുവനൈല്‍ ഹോമിലേക്കും പെണ്‍കുട്ടിയെ സര്‍ക്കാര്‍ ഹോമിലേക്കും അയച്ചു. ഐപിസി സെക്ഷന്‍ 147, 341 , ശൈശവ വിവാഹ നിരോധന നിയമത്തിലെ വകുപ്പുകള്‍ എന്നിവ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
RELATED STORIES
ശക്തമായ കാറ്റിന് സാധ്യത;കേരള തീരത്ത് 19 വരെ മല്‍സ്യബന്ധനത്തിന്...
16 May 2022 10:33 AM GMTശിവലിംഗം കണ്ടെത്തിയതായി അഡ്വക്കേറ്റ് കമ്മീഷണര്‍;ഗ്യാന്‍വാപി പള്ളി...
16 May 2022 10:17 AM GMTസംഘപരിവാര്‍ കട നശിപ്പിച്ച പഴക്കച്ചവടക്കാരനെ സാഹിത്യമേള ഉദ്ഘാടനം...
16 May 2022 10:03 AM GMTകെ റെയില്‍:സര്‍വേ കുറ്റിക്ക് പകരം ജിപിഎസ് സംവിധാനം ഏര്‍പ്പെടുത്താന്‍...
16 May 2022 8:20 AM GMTകുന്നംകുളം മാപ്പ് ഉണ്ടെങ്കിൽ തരണേ; സാബു എം ജേക്കബിനെ പരിഹസിച്ച്...
16 May 2022 7:33 AM GMTകല്ലാംകുഴി ഇരട്ടക്കൊല;ലീഗ് നേതാവ് ഉള്‍പ്പെടെ 25 പ്രതികള്‍ക്കും...
16 May 2022 7:12 AM GMT