Sub Lead

പിണങ്ങിപ്പോയ ഭാര്യ തിരിച്ചുവരാന്‍ സഹോദരിയുടെ മകനെ ബലി കൊടുത്തയാള്‍ അറസ്റ്റില്‍

പിണങ്ങിപ്പോയ ഭാര്യ തിരിച്ചുവരാന്‍ സഹോദരിയുടെ മകനെ ബലി കൊടുത്തയാള്‍ അറസ്റ്റില്‍
X

അല്‍വാര്‍: പിണങ്ങിപ്പോയ ഭാര്യ തിരിച്ചുവരാന്‍ സഹോദരിയുടെ അഞ്ചു വയസുള്ള മകനെ ബലി കൊടുത്തയാള്‍ അറസ്റ്റില്‍. രാജസ്ഥാനിലെ ഖൈര്‍ത്താല്‍ ജില്ലയിലെ സാരായ് ഗ്രാമത്തിലാണ് സംഭവം. ഗ്രാമത്തിലെ ഒരു വൈക്കോല്‍ കൂട്ടില്‍നിന്നും അഞ്ചു വയസുള്ള ലോകേഷിന്റെ മൃതദേഹം ലഭിച്ചതായി മുണ്ടാവര്‍ എസ്എച്ച്ഒ മഹാവീര്‍ സിങ് പറഞ്ഞു. ലോകേഷിന്റെ അമ്മാവനായ മനോജാണ് പ്രതി. മനോജിനെ സഹായിച്ച മന്ത്രവാദി സുനില്‍കുമാറും അറസ്റ്റിലായിട്ടുണ്ട്.

ഭാര്യ തിരിച്ചുവരാന്‍ വേണ്ട ക്രിയകള്‍ ചെയ്യാന്‍ ആണ്‍കുട്ടിയുടെ രക്തം വേണമെന്നാണ് സുനില്‍കുമാര്‍ ആവശ്യപ്പെട്ടിരുന്നത്. ഇതോടെ മിഠായി കാട്ടി മനോജ്, ലോകേഷിനെ ആളില്ലാത്ത വീട്ടില്‍ എത്തിക്കുകയായിരുന്നു.തുടര്‍ന്ന് പൂജ നടത്തി. അതിന് ശേഷം ലോകേഷിന്റെ ശരീരത്തില്‍ നിന്നും സുനില്‍കുമാര്‍ സിറിഞ്ചില്‍ രക്തവും കൊണ്ടുപോയി. പൂജാ ഫീസായി സുനില്‍ കുമാര്‍ തന്റെ കൈയ്യില്‍ നിന്നും 12,000 രൂപ വാങ്ങിയെന്നും മനോജ് പോലിസിന് മൊഴി നല്‍കി. സുനില്‍കുമാറിന്റെ സിറിഞ്ചും പിടിച്ചെടുത്തതായി പോലിസ് അറിയിച്ചു.

Next Story

RELATED STORIES

Share it